പൊലിസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് മഹല്ല് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നെന്ന്
പയ്യോളി: നിയമപരമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് മനസിലാക്കി ഗുണ്ടകളെയും പൊലിസിനെയും ഉപയോഗിച്ച് പാലച്ചുവട് പള്ളി പിടിച്ചടക്കാനുള്ള ശ്രമങ്ങളാണ് കാന്തപുരം വിഭാഗം നടത്തുന്നതെന്നു മഹല്ല് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമാധാനപരമായി പ്രവര്‍ത്തിക്കുന്ന മഹല്ലില്‍ കുഴപ്പങ്ങളുണ്ടാക്കാനും പള്ളി പിടിച്ചെടുക്കാനുമുള്ള കാന്തപുരം വിഭാഗത്തിന്റെ ശ്രമങ്ങള്‍ക്ക് പൊലിസ് കൂട്ടുനില്‍ക്കുന്നതായാണ് ഭാരവാഹികളുടെ ആരോപണം.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാലച്ചുവട് മഹല്ലില്‍ ജനുവരി 6ന് നടക്കേണ്ടിയിരുന്ന പള്ളിക്കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം യാതൊരു പ്രകോപനവും ഇല്ലാതെ ഭരണസ്വാധീനവും പൊലിസിനെയും ഉപയോഗിച്ച് മാറ്റിവയ്പ്പിക്കുകയും അന്നേ ദിവസം വൈകുന്നേരം പള്ളിയില്‍ നമസ്‌കാരത്തിന് എത്തിയ മുതിര്‍ന്ന പൗരന്മാരെയടക്കം മാരകായുധങ്ങളുമായി പള്ളിയില്‍ അതിക്രമിച്ചു കടന്ന് മര്‍ദിച്ചവശരാക്കുകയും ചെയ്തിരുന്നു.
മാരകമായി പരുക്കേറ്റ പ്രായമുള്ളവരെയടക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിട്ട് ഇവരുട മൊഴി പോലും രേഖപ്പെടുത്താന്‍ തയാറാവാതെ സമാധാന പ്രേമികളായ മഹല്ല് ഭാരവാഹികളുടെ പേരില്‍ വധശ്രമത്തിന് കേസെടുക്കുകയാണ് പൊലിസ് ചെയ്തത്.
വ്യാജ രേഖയുണ്ടാക്കി പള്ളി രജിസ്റ്റര്‍ ചെയ്യുകയും പുതുക്കിയതായി കാണിച്ച് രേഖ സമര്‍പ്പിക്കുകയും ചെയ്ത് ട്രിബ്യൂണലില്‍ നിന്ന് കാന്തപുരം വിഭാഗം ഇഞ്ചക്ഷന്‍ സമ്പാദിച്ചിരുന്നു. മഹല്ല് നിവാസികളുടെ സമയോചിതമായ ഇടപെടലിലൂടെയും കഠിന ശ്രമത്തിന്റെയും ഫലമായി പാലച്ചുവട് സുന്നി ജുമാ മസ്ജിദ് കമ്മിറ്റിയാണ് യഥാര്‍ഥ കമ്മിറ്റിയെന്ന് കോടതിക്ക് ബോധ്യപ്പെടുകയും നിലവിലുണ്ടായിരുന്ന ഇഞ്ചക്ഷന്‍ വെക്കേറ്റ് ചെയ്യുകയും ചെയ്തിരുന്നു.
ജനറല്‍ സെക്രട്ടറി സി.എച്ച് അബദുറഹിമാന്‍, എം.പി അബദുല്ല, കൊയിലോത്ത് മുഹമ്മദ്, ഉബൈദ് കീളത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."