അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കും: പ്രയാര്‍ ഗോപാലകൃഷ്ണന്
ഏറ്റുമാനൂര്‍ : ദേവസ്വം ബോര്‍ഡിന് അന്യാധീനപ്പെട്ട മുഴുവന്‍ ഭൂമിയും തിരിച്ചുപിടിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്.
ഇതിനുള്ള കര്‍മ്മപരിപാടികള്‍ ആവിഷ്കരിച്ച് വരികയാണെന്ന് പ്രസിഡന്ഞര് പറഞ്ഞു. ഏറ്റുമാനൂര്‍ ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ നടന്ന സാംസ്കാരികസമ്മേളനത്തില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സമ്മേളനം ഹൈക്കോടതി ജഡ്ജി ദേവന് രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച കോടതി വിധി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഭംഗം വരാത്ത രീതിയിലായിരിക്കുമെന്ന് പ്രത്യാശിക്കുന്നതായും പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ആറ് വര്‍ഷം മുമ്പ് വിഭാവനം ചെയ്ത മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രാവര്ത്തികമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം മനോജ് കെ ജയന് നിര്‍വ്വഹിച്ചു. ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജപ്രേമപ്രസാദ്, കെ.എന്‍.ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."