HOME
DETAILS

'പി.വി.സി ഫ്‌ളക്‌സ് നിരോധിക്കണം'

  
backup
January 13 2019 | 00:01 AM

%e0%b4%aa%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b3%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf

ആഷിഖ് അലി ഇബ്രാഹിം


മുക്കം: സംസ്ഥാനത്ത് വ്യാപകമായി ഉപയോഗിക്കുന്ന പി.വി.സി ഫ്‌ളക്‌സ് നിരോധിക്കണമെന്ന് വിദഗ്ധ കമ്മിറ്റി. ഫ്‌ളക്‌സ് നിരോധനത്തിന്റെ പ്രായോഗികത സംബന്ധിച്ച് പഠനം നടത്താന്‍ തദ്ദേശ സ്വയംഭരണ അഡിഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടേതാണ് ശുപാര്‍ശ. കേരളത്തില്‍ പ്രതിവര്‍ഷം ചുരുങ്ങിയത് 17 കോടി ചതുരശ്ര അടി (500 ടണ്‍) പി.വി.സി ഫ്‌ളക്‌സ് പ്രിന്റ് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. പരസ്യ പ്രചാരണങ്ങള്‍ക്കായി ഇന്നു വളരെയധികം ഉപയോഗിക്കുന്ന പി.വി.സി ഫ്‌ളക്‌സ് പുനരുപയോഗിക്കാന്‍ കഴിയാത്ത ഒരിനം പ്ലാസ്റ്റിക്കാണ്.
ഉപയോഗശേഷം ഇത് കത്തിച്ചു കളയാനോ ഉപേക്ഷിക്കാനോ മാത്രമേ കഴിയുകയുള്ളൂ എന്നതിനാല്‍ വലിയ പാരിസ്ഥിതിക പ്രശ്‌നമാണ് ഇവ ഉണ്ടാക്കുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. പി.വി.സി ഫ്‌ളക്‌സ് ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ സംസ്ഥാനത്ത് സംവിധാനമില്ല. അതിനാല്‍ റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കാത്തതും മണ്ണില്‍ അലിയാത്തതുമായ പി.വി.സി പ്ലാസ്റ്റിക് നിരോധിക്കണമെന്നാണ് സമിതിയുടെ കണ്ടെത്തല്‍.
പി.വി.സി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്ക് പകരം പുനരുപയോഗിക്കാവുന്നതും പി.വി.സി മുക്തവുമായ പോളി എത്തിലിന്‍ നിര്‍മിതമോ, അതുപോലെയുള്ള വസ്തുക്കളോ ഉപയോഗിക്കാനാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. പോളി എത്തിലിന്‍ ഉപയോഗിച്ചുള്ള പരസ്യബോര്‍ഡുകള്‍ ഉപയോഗശേഷം റീസൈക്ലിങ് നടത്താമെന്നതിനാല്‍ പാരിസ്ഥിതിക അപായം സൃഷ്ടിക്കില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് അടക്കമുള്ള പരിപാടികളുടെ യാതൊരുവിധ പരസ്യ പ്രചാരണങ്ങള്‍ക്കും പി.വി.സി ഫ്‌ളക്‌സ് ഉപയോഗിക്കാനോ പ്രിന്റ് ചെയ്യാനോ അനുമതി നല്‍കരുതെന്നും കമ്മിറ്റി നിര്‍ദേശിക്കുന്നുണ്ട്.
സര്‍ക്കാര്‍ പരിപാടികളുടെയും സ്വകാര്യ, മതപരമായ ചടങ്ങുകളുടെയും പ്രചാരണത്തിനും പി.വി.സി ഫ്‌ളക്‌സ് ബോര്‍ഡോ ബാനറോ ഉപയോഗിക്കാന്‍ പാടില്ല. പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും സര്‍ക്കാര്‍ അംഗീകൃതവും പ്രകൃതി സൗഹൃദവും റീസൈക്കിള്‍ ചെയ്യാവുന്നതുമായ പോളി എത്തിലിനോ, കോട്ടണ്‍ തുണിയോ മാത്രമേ ഉപയോഗിക്കാന്‍ അനുമതി നല്‍കാവൂ. പി.വി.സി ഫ്‌ളക്‌സിന്റെ അതെ ചെലവ് മാത്രമേ പോളി എത്തിലിന്‍ ഉപയോഗിക്കുമ്പോള്‍ വരുന്നുള്ളൂ. പ്രിന്റിങ് യന്ത്രങ്ങളും മാറ്റേണ്ടതില്ല. അതിനാല്‍ അച്ചടി സ്ഥാപനങ്ങളെയോ ജീവനക്കാരെയോ പി.വി.സി ഫ്‌ളെക്‌സ് നിരോധനം ബാധിക്കുകയില്ലെന്നും വിദഗ്ധ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നുണ്ട്.

 

പി.വി.സിഫ്‌ളക്‌സ്  മനുഷ്യന് ദോഷകരം


പി.വി.സിയും (പോളി വിനൈല്‍ ക്ലോറൈഡ്) പോളിസ്റ്ററും ചേര്‍ത്തുണ്ടാക്കുന്ന മള്‍ട്ടി ലയര്‍ പ്ലാസ്റ്റിക്കുകളാണ് പി.വി.സി ഫ്‌ളക്‌സ്. ഏറ്റവും വീര്യമേറിയ വിഷമായ ഡയോക്‌സിനുകളുടെ വലിയ ഉറവിടമാണ് പി.വി.സി പ്ലാസ്റ്റിക്കുകള്‍. മനുഷ്യരിലെ രോഗപ്രതിരോധ വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ തളര്‍ത്തുകയും ഹോര്‍മോണ്‍ വ്യവസ്ഥകളുടെ നിര്‍ണായകമായ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും അര്‍ബുദം പോലെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്ന മാരക രാസവിഷമാണ് ഡയോക്‌സിന്‍.പി.വി.സി ചൂടാക്കുകയോ കത്തിക്കുകയോ ചെയ്യുമ്പോള്‍ വന്‍തോതില്‍ ഡയോക്‌സിനുകള്‍ പുറത്തുവരും. ഇതു ജൈവ കോശങ്ങളുടെ വളര്‍ച്ച തടയുകയും പ്രത്യുല്‍പാദനത്തെയും ഭ്രൂണ വളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. പി.വി.സി പ്ലാസ്റ്റിക്കുകളില്‍ വന്‍തോതില്‍ അനുബന്ധമായി ഉപയോഗിക്കുന്ന രാസവസ്തുക്കളും വലിയ പാരിസ്ഥിതിക, ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതുമൂലം പല രാജ്യങ്ങളും പി.വി.സി പ്ലാസ്റ്റിക്കുകള്‍ നിരോധിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  7 days ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  7 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  7 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  7 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  7 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  7 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  7 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  7 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  8 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  8 days ago