സ്ത്രീകള്‍ക്കെതിരെയുള്ള കൈയേറ്റങ്ങള്‍: ബോധവല്‍കരണത്തിന് ഐപ്‌സോ
കോട്ടയം:സ്ത്രീകള്‍ക്കെതിരെയുള്ള കൈയേറ്റങ്ങളും ലൈംഗിക അതിക്രമങ്ങളും മാനവികതക്കു മേലുള്ള കടന്നുകയറ്റമെന്ന് വ്യക്തമാക്കി ജനകീയ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അഖിലേന്ത്യാ ഐക്യദാര്‍ഢ്യ സമിതി(ഐപ്‌സോ) സംസ്ഥാന കൗണ്‍സില്‍ തീരുമാനം.
പുരോഗമനപരവും ആധുനികവുമായ രീതിയില്‍ സ്ത്രീ പുരുഷ ബന്ധങ്ങളെ മാറ്റിപ്പണിയേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയും കൂടുതല്‍ തുറന്ന അന്തരീക്ഷവും തുറന്ന ബന്ധങ്ങളും വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന ആശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയും ചെയ്യും.
ബാങ്ക് എംപ്ലോയീസ് ഹാളില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സി.പി നാരായണന്‍ എം പി അധ്യക്ഷനായിരുന്നു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാപ്പകല്‍ ഭയരഹിതമായ ജീവിത സാഹചര്യങ്ങള്‍ ഉറപ്പാക്കണമെന്നും വരള്‍ച്ചാ ദുരിതാശ്വാസ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും കൗണ്‍സില്‍ പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ വി ബി ബിനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, സി ആര്‍ ജോസ് പ്രകാശ്,ഡോ.വി ശിവദാസ്,ഡോ.പി കെ ജനാര്‍ദ്ദനക്കുറുപ്പ്,ഇ വേലായുധന്‍,എം എ ഫ്രാന്‍സീസ്,ബൈജു വയലത്ത്,അനിയന്‍ മാത്യു,ബാബു ജോസഫ്,അഡ്വ കെ അനില്‍കുമാര്‍,എ പി ജയന്‍,എം മോഹന്‍,പി എ രാജീവ്,അമ്പു വര്‍ഗ്ഗീസ് വൈദ്യന്‍,കമലാ ദേവി, ഡോ.ബീനാ തുടങ്ങിയവര്‍ പ്രസംഗിച്ചു.മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ മെമ്പര്‍ഷിപ്പ് ക്യംപയ്ന്‍ സംഘടിപ്പിക്കാനും ദേശീയ സമ്മേളന തീരുമാനം അനുസരിച്ചുള്ള കണ്‍വന്‍ഷനുകള്‍ എല്ലാ ജില്ലാകളിലും നടത്താനം കൗണ്‍സിലില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."