മത്സ്യമേഖലയില്‍ ജോലി ചെയ്യുന്നവരുടെ മക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കും: മേഴ്‌സിക്കുട്ടിയമ്മ
ഫറോക്ക്: മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മേഖലയില്‍ ജോലിയെടുക്കുന്നവരുടെയും മക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ബേപ്പൂര്‍ ഫിഷറീസ് സ്‌കൂളിന്റെ കെട്ടിടോദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടലും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
മത്സ്യത്തൊഴിലാളികളുടെ നന്മ ഉയര്‍ത്തിപ്പിടിച്ച് അവരെ സമൂഹത്തിന്റെ ഉന്നതങ്ങളിലെത്തിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ബേപ്പൂര്‍ ഗവ. ഫിഷറീസ് ടെക്‌നിക്കല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്കു കൂടി പ്രവേശനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 21 വിദ്യാര്‍ഥികള്‍ക്ക് ആറ് അധ്യാപകരുണ്ട്. ബേപ്പൂര്‍ ഹാര്‍ബറില്‍ പുതിയ ജെട്ടി നിര്‍മിക്കാന്‍ 94 ലക്ഷം രൂപയുടെയും വാര്‍ഫ് ഡ്രഡ്ജിങ് നടത്തുന്നതിന് 50 ലക്ഷം രൂപയുടെയും പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും അവര്‍ പറഞ്ഞു. വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ നെല്ലിക്കോട്ട് സതീഷ്‌കുമാര്‍, പി.പി ബീരാന്‍കോയ, പേരോത്ത് പ്രകാശന്‍, ഫിഷറീസ് ഉത്തരമേഖല ജോയന്റ് ഡയരക്ടര്‍ കെ.കെ സതീഷ്‌കുമാര്‍, തീരദേശ വികസന കോര്‍പറേഷന്‍ ചീഫ് എന്‍ജിനീയര്‍ ബി.ടി.വി കൃഷ്ണന്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.എ മുഹമ്മദ് അന്‍സാരി, ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ എ.പി ഷീജ കുമാരി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.ആയിഷ സജ്‌ന, പ്രധാനധ്യാപകന്‍ പി.ശ്യാംസുന്ദര്‍ദാസ്, പി.ടി.എ പ്രസിഡന്റ് കെ.അബ്ദുല്‍ റഷീദ്, കരുവളളി ശശി, ടി.കെ അബ്ദുല്‍ ഗഫൂര്‍, എം.ഐ മുഹമ്മദ് ഹാജി, എ.വി ഷിബീഷ്, കെ.പി ഹുസൈന്‍, ബി.അബ്ദുല്‍ ലത്തീഫ്, കെ. വിശ്വനാഥന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."