HOME
DETAILS

കലുങ്കുകളും ഓവുചാലുകളും പരിപാലിക്കേണ്ടത് നഗരസഭ: ഹൈക്കോടതി

  
backup
January 13 2019 | 00:01 AM

%e0%b4%95%e0%b4%b2%e0%b5%81%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%93%e0%b4%b5%e0%b5%81%e0%b4%9a%e0%b4%be%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82

മുക്കം: നഗരസഭയുടെ പരിധിയിലൂടെ കടന്നുപോകുന്ന ഹൈവേ റോഡിലെ കലുങ്കുകള്‍, ഓവുചാലുകള്‍ തുടങ്ങിയവ പരിപാലിക്കേണ്ടത് നഗരസഭയെന്ന് ഹൈക്കോടതി. എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാത കടന്നുപോകുന്ന മുക്കം ബൈപാസ് റോഡിനടുത്ത് പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച പഴയ കലുങ്കിനടിയില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കുന്നത് സംബന്ധിച്ച് മുക്കം സ്വദേശി അഡ്വ. അന്‍വര്‍ സാദിഖ് സമര്‍പ്പിച്ച റിട്ട് ഹര്‍ജിയുടെ പശ്ചാത്തലത്തിലാണ് കോടതി ഉത്തരവ്. കലുങ്ക് അടഞ്ഞത് മൂലം മഴക്കാലത്ത് റോഡിനടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും വെള്ളം ഒഴുകി നാശനഷ്ടങ്ങളും പരിസ്ഥിതി മലിനീകരണവും ഉണ്ടാകുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മഴക്കാലത്ത് മുക്കം നഗരസഭക്കും പൊതുമരാമത്ത് വകുപ്പിനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെയാണ് അന്‍വര്‍ സാദിഖ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. പൊതുമരാമത്ത് നിര്‍മിച്ച കലുങ്കുകള്‍ നന്നാക്കേണ്ട ഉത്തരവാദിത്വമില്ലെന്ന് മുക്കം നഗരസഭ വാദമുന്നയിച്ചു. എന്നാല്‍ കേരള മുനിസിപ്പാലിറ്റി ആക്റ്റ് പ്രകാരം നഗരസഭയുടെ പരിധിയില്‍വരുന്ന ഹൈവേ റോഡിലെ കനാലുകള്‍, കലുങ്കുകള്‍ തുടങ്ങിയവ പരിപാലിക്കേണ്ട ഉത്തരവാദിത്വം മുനിസിപ്പാലിറ്റിക്കുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. രണ്ടുമാസത്തിനുള്ളില്‍ പരാതിക്കാരന്റെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചശേഷം കലുങ്ക് നന്നാക്കി വെള്ളക്കെട്ട് പ്രശ്‌നം പരിഹരിച്ച് കൊടുക്കണമെന്ന് ഹൈക്കോടതി മുക്കം നഗരസഭക്ക് ഉത്തരവിലൂടെ നിര്‍ദേശം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകവാതക സിലിണ്ടറിന് വീണ്ടും വിലവര്‍ധന; 48.50 രൂപ ഉയര്‍ത്തി

latest
  •  2 months ago
No Image

'മലപ്പുറം പരാമര്‍ശം പി.ആര്‍ ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം

Kerala
  •  2 months ago
No Image

കട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ

Kerala
  •  2 months ago
No Image

ഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്‌സി നിരക്കുകള്‍ കുറച്ചു

uae
  •  2 months ago
No Image

ഇസ്‌റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം

International
  •  2 months ago
No Image

'മലപ്പുറത്തെ കുറിച്ച് മിണ്ടിയിട്ടില്ല, രാഷ്ട്ര, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്കുകളും പറഞ്ഞിട്ടില്ല' ദി ഹിന്ദുവിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago