കടല്‍മണല്‍ ഖനനം നടത്തുമെന്ന പ്രഖ്യാപനത്തിനെതിരേ പ്രതിഷേധം
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആഴക്കടല്‍ മണല്‍ ഖനനം നടത്തുമെന്ന ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ പ്രതിഷേധിച്ചു. ഇതിനു മുമ്പും ഇത്തരത്തില്‍ പ്രഖ്യാപനം വന്നപ്പോള്‍ മത്സ്യതൊഴിലാളി സംഘടനകള്‍ എതിര്‍ക്കുകയും തുടര്‍ന്നു നീക്കം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. അതാണിപ്പോള്‍ വീണ്ടും നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
12 നോട്ടിക്കല്‍ മൈലിനപ്പുറമുള്ള കടലില്‍ മണല്‍ ഖനം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അതു കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണ്. 2011ലെ തീരദേശ നിയന്ത്രണ വിജ്ഞാപനപ്രകാരം 12 നോട്ടിക്കല്‍ മൈല്‍ കടല്‍ പ്രദേശവും നിയന്ത്രണമേഖലയിലാണ്. ഫലത്തില്‍ തീരക്കടല്‍ മണല ഖനനനമാണു നടക്കാന്‍ പോകുന്നത്. ഇതു മത്സ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിക്കുകയും കടലിലെ ആവാസവ്യവസ്ഥയെ തകിടം മറിക്കുകയും മത്സ്യസമ്പത്താകെ ഇല്ലാതായി തൊഴിലാളികള്‍ പട്ടിണിയിലുമാകും. പദ്ധതി ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം കടല്‍മണല്‍ ഖനനത്തിനായി വരുന്നവരെ വള്ളങ്ങള്‍ അണിനിരത്തി തടയുമെന്നും ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.പി.ജോണ്‍, ജനറല്‍ സെക്രട്ടറി ജാക്‌സണ്‍ പൊള്ളയില്‍, നാഷണണ്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ദേശീയ സെക്രട്ടറി ടി.പീറ്റര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."