ദേശീയ ജൈവവൈവിധ്യ കോണ്‍ഗ്രസ് സമാപിച്ചു
തിരുവനന്തപുരം: തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലും ടാഗോര്‍ തിയേറ്ററിലുംഅഞ്ച് ദിവസങ്ങളിലായി നടന്ന മൂന്നാമത് ദേശീയ ജൈവവൈവിധ്യ കോണ്‍ഗ്രസ് ഇന്നലെ സമാപിച്ചു. സമാപന സമ്മേളനം വൈകിട്ട് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ജൈവസമ്പത്താണ് മനുഷ്യനെ നിലനിര്‍ത്തുന്നത് എന്ന വസ്തുത മനുഷ്യന്‍ മറക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഈ പരിണാമ ശ്രേണിയിലെ അവസാനത്തെ കണ്ണിയാണ് താനെന്നും മനുഷ്യന്‍ വിസ്മരിക്കുകയാണ്. നമ്മുടെ മനോഭാവത്തിലും പ്രവര്‍ത്തിയിലും മാറ്റം വരുത്തി പ്രകൃതിയെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കാന്‍ മനുഷ്യരാകെ തയാറാവേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്, മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അംഗം കെ.ജി ശ്രീകുമാര്‍ അധ്യക്ഷനായി. ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി ഉമ്മന്‍, ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ.ദിനേശന്‍ ചെറുവാട്ട്, ഡോ. സി. ഭാസ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു.
ടാഗോര്‍ തിയേറ്ററില്‍ നടന്ന നാഷണല്‍ ബയോഡൈവേഴ്‌സിറ്റി എക്‌സ്‌പോ'വിവിധ'ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ പ്രധാന ആകര്‍ഷണമായി. പരിസ്ഥിതി പഠനം, കൃഷി, മൃഗ പരിപാലനം, മല്‍സ്യ ബന്ധനം, ഔഷധ സസ്യ പരിപാലനം തുടങ്ങി വ്യത്യസ്ത ജൈവവൈവിധ്യ മേഖലകളുമായി ബന്ധപ്പെട്ട നൂറോളം സ്റ്റാളുകളുടെ പ്രദര്‍ശനമാണ് ഉണ്ടായിരുന്നത്. സര്‍ക്കാര്‍ വിഭാഗത്തില്‍ മികച്ച സ്റ്റാളിന്‌നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജെനറ്റിക് റിസോഴ്‌സസും മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയന്‍സസും എന്‍.ജി.ഒ വിഭാഗത്തില്‍ എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനും വ്യക്തിഗത വിഭാഗത്തില്‍ രവീന്ദ്രന്‍ ഉള്ളൂരും ഒന്നാം സ്ഥാനം നേടി. പോസ്റ്റര്‍ പ്രസന്റേഷന്‍ മല്‍സരത്തില്‍ ഡോ. അമീന എമ്മും ഒന്നാം സ്ഥാനം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."