മദ്യശാലകളില്‍ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി
മുക്കം: മുക്കം നഗരസഭയിലെ കള്ളുഷാപ്പുകളിലും ബാര്‍ ഹോട്ടലുകളിലും നഗരസഭ ഹെല്‍ത്ത് സ്ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഹില്‍സൈഡ് റെസിഡന്‍സി, മലയോരം ഹോട്ടല്‍, മണാശ്ശേരി, മാമ്പറ്റ അഗസ്ത്യമുഴി, മുക്കം, തോട്ടത്തിന്‍കടവ് കള്ള് ഷാപ്പുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. മണാശേരി കള്ളുഷാപ്പില്‍ നിന്നും പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ബീഫ് വരട്ടിയത്, മീന്‍കറി, കപ്പ എന്നിവയും മാമ്പറ്റ ഷാപ്പില് നിന്നും പഴകിയ ചപ്പാത്തിയും പിടിച്ചെടുത്തു. നഗരസഭയുടെ ലൈസന്‍സും ഫുഡ് സേഫ്റ്റി ലൈസന്‍സും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പുകള്‍ക്ക് ഉദ്യോഗസ്ഥര്‍ നോട്ടിസ് നല്കി. മദ്യശാലകളില്‍ പഴകിയ ഭക്ഷണം നല്‍കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിശോധനക്ക് നഗരസഭ സെക്രട്ടറി എന്‍.കെ ഹരീഷ് നേതൃത്വം നല്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. മധുസൂദനന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജി. വി വിനോദ്, പി. പ്രസൂണ്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."