HOME
DETAILS
MAL
സഊദിയും ഒമാനും ചൈനയിലേക്കുള്ള വിമാന സര്‍വിസുകള്‍ നിര്‍ത്തി
backup
February 03 2020 | 02:02 AM
റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദ്, ജിദ്ദ വിമാനത്താവളങ്ങളില്‍ നിന്ന് ചൈനയിലെ ഗ്വാന്ജോ നഗരിയിലേക്കുള്ള മുഴുവന്‍ വിമാന സര്‍വിസുകളും നിര്‍ത്തിവച്ചതായി സഊദി ദേശീയ വിമാന കമ്പനിയായ സഊദിയ അറിയിച്ചു. ഇന്നലെ വൈകിട്ട് മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെയുള്ള സര്‍വിസുകളാണ് നിര്‍ത്തിവച്ചത്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് സഊദിയ മുഴുവന്‍ വിമാന സര്‍വിസുകളും നിര്‍ത്തിവച്ചത്. ഒമാന്‍ എയറും ചൈനയിലേക്കുള്ള സര്‍വിസുകള്‍ നിര്‍ത്തിവച്ചതായി അറിയിച്ചിട്ടുണ്ട്. എയര്‍ കാനഡ, ബ്രിട്ടീഷ് എയര്‍വേയ്സ്, ഇത്തിഹാദ് എയര്‍വേയ്സ്, ലുഫ്താന്‍സ, ഖത്തര്‍ എയര്‍ തുടങ്ങി നിരവധി വിമാന സര്‍വിസുകളാണ് ചൈനീസ് യാത്ര റദ്ദാക്കിയത്.
അതേസമയം, ചൈനയിലെ വുഹാനില്‍ നിന്നുള്ള സഊദി വിദ്യാര്‍ഥികളെ സഊദിയിലേക്ക് തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രി അറിയിച്ചു. ഇവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്നും എല്ലാവരും പൂര്‍ണ ആരോഗ്യവാന്മാരാണെന്നും വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് ട്വിറ്ററില്‍ അറിയിച്ചു. എന്നാല്‍, ഇവര്‍ 15 ദിവസത്തെ നിരീക്ഷണത്തിലാണ്.
കൊറോണ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും സുരക്ഷയുടെ ഭാഗമായായാണ് ഇവരെ പ്രത്യേക കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ വച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."