HOME
DETAILS
MAL
ഒരു വര്‍ഷത്തിനിടെ തൊഴില്‍ നഷ്ടമായത് 4.57 ലക്ഷം വിദേശികള്‍ക്ക്
backup
February 03 2020 | 03:02 AM
റിയാദ്: സഊദിയില്‍ നടപ്പാക്കുന്ന സ്വദേശിവല്‍ക്കരണം വിജയം കാണുന്നതായി കണക്കുകള്‍. ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സി(ഗോസി) ന്റെ കണക്കുകള്‍ പ്രകാരം നാലു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സഊദിവല്‍ക്കരണ അനുപാതമാണിപ്പോള്‍.
2015 ആദ്യ പാദാവസാനത്തില്‍ സ്വകാര്യ മേഖലയില്‍ സഊദിവല്‍ക്കരണം 17.1 ശതമാനമായിരുന്നുവെങ്കില്‍ നിലവില്‍ 20.9 ശതമാനമായാണ് ഉയര്‍ന്നത്. ഇതോടൊപ്പം, സ്വകാര്യ മേഖലയില്‍ തൊഴില്‍ നഷ്ടപ്പെടുന്ന വിദേശികളുടെ എണ്ണവും ഉയരുകയാണ്. ഒരു വര്‍ഷത്തിനിടെ മാത്രം 4,57,623 വിദേശികള്‍ക്കാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടമായത്. രാജ്യത്ത് വിദേശ തൊഴിലാളികളുടെ എണ്ണം തുടര്‍ച്ചയായി കുറഞ്ഞുവരികയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഏറ്റവും ഒടുവിലുള്ള വിവര പ്രകാരം സ്വകാര്യ മേഖലയില്‍ ഗോസി രജിസ്ട്രേഷനുള്ള 81.39 ലക്ഷം ജീവനക്കാരില്‍ 17,01,000 പേര് സഊദി തൊഴിലാളികളും 64,38,000 പേര് വിദേശികളുമാണ്. വിദേശ തൊഴിലാളികളില്‍ 62.1 ലക്ഷം പേര് (96.5 ശതമാനം) പുരുഷന്മാരും 2,26,020 പേര് (3.5 ശതമാനം) വനിതകളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."