HOME
DETAILS
MAL
പിടിച്ചുകെട്ടാനാകാതെ...
backup
February 03 2020 | 03:02 AM
ബെയ്ജിങ്: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ചൈനയിലെ ഹുബായ് പ്രവിശ്യ തീര്‍ത്തും ഒറ്റപ്പെട്ട നിലയില്‍. വൈറസ് അനിയന്ത്രിതമായി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പൂര്‍ണമായും അടച്ചിട്ട ഇവിടെ ജനം നിസഹായാവസ്ഥയിലാണ്. ആശുപത്രികളില്‍ രോഗികളെ ചികിത്സിക്കാനാവശ്യമായ ബെഡുകളും മെഡിക്കല്‍ ഉപകരണങ്ങളും ഡോക്ടര്‍മാരും ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.
ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാത്തതില്‍ പ്രതിഷേധവും ശക്തമായി. ഇതു പലപ്പോഴും രോഗികളുടെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ സംഘര്‍ഷത്തിനു കാരണാകുന്നുണ്ട്. വുഹാനില്‍ കഴിഞ്ഞ ദിവസം രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളിലൊരാള്‍ ഡോക്ടറെ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഗുരുതര രോഗം ബാധിച്ച മകളുടെ ചികിത്സയ്ക്കായി ഹബായില്നിന്നു പുറത്തുകടക്കാന്‍ സാധിക്കാതെ ഒരു മാതാവ് സുരക്ഷാ ജീവനക്കാര്‍ക്കു മുന്നില്‍ പൊട്ടിക്കരയുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നു. 26കാരിയായ മകള്‍ക്ക് കീമോതെറാപ്പി നടത്താന്‍ പുറത്തുപോകാന്‍ ശ്രമിക്കുമ്പോള്‍ ഇവരെ പൊലിസ് തടയുകയായിരുന്നു. ഹങ്കാങയിലും മെഡിക്കല്‍ ഉപരകരണങ്ങളുടെ ദൗര്‍ലഭ്യം രൂക്ഷമായിരിക്കുകയാണ്. അതിനിടെ, കൊറോണ വൈറസ് മനുഷ്യ സ്രവങ്ങളിലൂടെ മാത്രമല്ല, ദഹന പ്രക്രിയയിലൂടെയും പകരുമെന്നു ചൈനയിലെ ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."