HOME
DETAILS
MAL
കശുവണ്ടി ഫാക്ടറികള്‍ തുറക്കാന്‍ ഡി.സി.സി സമരത്തിലേക്ക്
backup
February 27 2017 | 04:02 AM
കൊല്ലം: അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നും തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 6ന് നിയമസഭാ മാര്‍ച്ച് നടത്തുവാന്‍ തീരുമാനിച്ചു. അധികാരത്തില്‍ വന്നശേഷം 10മാസം തികയാറായിട്ടും പറഞ്ഞ വാക്ക് പാലിക്കാത്ത പിണറായി സര്‍ക്കാരിന്റെ കശുവണ്ടി തൊഴിലാളി വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തുന്നത്.
ഡി സി സി ഓഫിസില്‍ നടന്ന ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും യോഗത്തിലാണ് തീരുമാനം. പ്രസിഡന്റ് ബിന്ദുകൃഷ്ണ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്റുമാരായ എസ് വിപിനചന്ദ്രന്‍, പി ജര്‍മിയാസ്, കെ ജി രവി, ചിറ്റുമൂല നാസര്‍ എന്നിവര്‍ സംസാരിച്ചു. കാരുവള്ളി ശശി സ്വാഗതവും ഇഞ്ചക്കാട് നന്ദകുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."