HOME
DETAILS
MAL
ഭാര്യയുടെ അറുത്തെടുത്ത തലയുമായി അഞ്ചു കിലോമീറ്റര്‍ നടന്ന് യുവാവ്
backup
February 03 2020 | 03:02 AM
ഫൈസാബാദ്: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഒരാള്‍ നടുറോഡിലെ നടന്നുനീങ്ങിയതു കണ്ട് ജനം അമ്പരന്നു. ഭാര്യയെ കൊലപ്പെടുത്തിയ അഖിലേഷ് റാവത്ത് എന്ന മുപ്പതുകാരനാണ് അറുത്തെടുത്ത തലയുമായി റോഡിലൂടെ നടന്നുനീങ്ങിയത്.
തന്റെ വീട്ടില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങാനായിരുന്നു ഈ യാത്ര. ബഹദൂര്‍പൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ദേശീയഗാനമാലപിച്ചായിരുന്നു ഇയാള്‍ റോഡിലൂടെ നടന്നുനീങ്ങിയത്.
ഭാര്യയുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു ഇയാള്‍ ഭാര്യയായ 24കാരി രഞ്ജനയെ കൊന്നത്. പ്രസവത്തിനു ശേഷം ഇവരുടെ കുട്ടി മരിച്ചിരുന്നു. പ്രസവത്തെ തുടര്‍ന്നു സ്വന്തം വീട്ടിലേക്കു പോയിരുന്ന ഭാര്യ കഴിഞ്ഞ ദിവസമായിരുന്നു ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയിരുന്നത്. സംഭവത്തില്‍ ഭാര്യയുടെ ബന്ധുക്കള്‍ സ്ത്രീധന പീഡനമാരോപിച്ച് പരാതി നല്‍കിയിട്ടുണ്ട്. അറുത്തെടുത്ത തലയുമായി ജഹാംഗീറാബാദ് പൊലിസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."