ട്രംപിനെതിരെ വിരല്‍ ചൂണ്ടി ഓസ്‌കാര്‍ വേദി
ലോസ് ആഞ്ചലസ്: എതിര്‍പ്പുകള്‍ വകവെക്കാതെ കുടിയേറ്റക്കാര്‍ക്കും മുസ്ലിങ്ങള്‍ക്കുമെതിരെ കടുത്ത നടപടികളുമായി മുന്നോട്ടു പോകുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു നേരെ വിരല്‍ ചൂണ്ടി ഒാസ്‌കാര്‍ പുരസ്‌കാര വേദി.
താനും ഒരു കുടിയേറ്റക്കാരനാണ് എന്നു പറഞ്ഞു കൊണ്ടാണ് അലക്‌സാന്‍ണ്ട്രോ ചമയം കേശഅലങ്കാരം എന്നിവക്കുള്ള തന്റെ പുരസ്‌കാരം ഏറ്റു വാങ്ങിയത്. ഇറ്റാലിയന്‍ കുടിയേറ്റക്കാരനാണെന്നായിരുന്നു അലക്‌സാന്‍ണ്ട്രോയുടെ വിശദീകരണം. മെക്‌സിക്കന്‍ നടനായ ഗെയ്ല്‍ ഗ്രഷ് വെര്‍നലും ട്രംപിനെതിരെ വിമര്‍ശനം തൊടുത്തു വിട്ടു. വേര്‍തിരിക്കുന്ന മതിലുകളില്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ' നടന്‍മാര്‍ കുടിയേറ്റ തൊഴിലാളികളാണ്. അവര്‍ ലോകം മുഴുവന്‍ സഞ്ചരിക്കുന്നു. കുടുംബങ്ങളെ ഉണ്ടാക്കുന്നു. കഥകള്‍ നിര്‍മിക്കുന്നു, ജീവിതം കെട്ടപ്പടുക്കുന്നു. ഞങ്ങള്‍ വിഭജിക്കുന്നില്ല. ഒരു മെക്‌സിക്കന്‍ എന്ന നിലയില്‍, ലാറ്റിനമേരിക്കന്‍ എന്ന നിലയില്‍, ഒരു കുടിയേറഅറ തൊഴിലാളി എന്ന നിലയില്‍, എല്ലാത്തിലുമുപരി മനുഷ്യനെന്ന നിലയില്‍ മനസുകളെ വേര്‍തിരിക്കുന്ന മതിലുകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.' അദ്ദേഹം വ്യക്തമാക്കി. മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം സമ്മാനിക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
പുരസ്‌കാര വേദിയില്‍ അവതാരകന്‍ ജിമ്മി കിമ്മല്‍ ട്രംപിനെ പരോക്ഷമായി പരിഹസിച്ചത് പ്രതിഷേധത്തിനിടയാക്കി. ട്രംപിന്റെ മാധ്യമങ്ങളോടുള്ള നിലപാടിനെ പരിഹസിക്കുന്നതായിരുന്നു പരാമര്‍ശം. സി.എന്‍.എന്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നീ മാധ്യമങ്ങളുടെ പ്രതിനിധകളുണ്ടെങ്കില്‍ പുറത്തു പോകണം. കാരണം കള്ളക്കരങ്ങള്‍ ഞങ്ങള്‍ സംരക്ഷിക്കും, കള്ള വാര്‍ത്ത അനുവദിക്കില്ല-എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
അതിനിടെ ഡോള്‍ബി തീയറ്ററിന് മുന്നില്‍ ട്രംപ് അനുകൂലികള്‍ പ്രതിഷേധിച്ചു. ഹോളിവുഡ് അമേരിക്കയെ വിഭജിക്കുന്നുവെന്നും അമേരിക്കയുടെ തീരുമാനങ്ങളെ പിന്തുണക്കുന്നില്ലെന്നുമായിരുന്നു പ്രതിഷേധക്കാരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."