HOME
DETAILS
MAL
ഉഡ്തപഞ്ചാബിന് അനുകൂല വിധി; ഒരു സീന്‍ മാത്രം കട്ട് ചെയ്താല്‍ മതി
backup
June 13 2016 | 11:06 AM
ന്യൂഡല്‍ഹി: ഉഡ്ത പഞ്ചാബിന് അനുകൂല വിധി. സിനിമയില്‍ നിന്നും ഒരു സീന്‍ മാത്രം കട്ട് ചെയ്താല്‍ മതിയെന്നും ബോംബെ ഹൈക്കോടതി വിധി. ചിത്രത്തിന് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കോടതി പറഞ്ഞു. സിനിമയില്‍ നിന്നും 89 സീനുകള്‍ കട്ട് ചെയ്യണമെന്നും സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കുകയെന്നുമുള്ള സെന്‍സര്‍ബോര്‍ഡിന്റെ തീരുമാനത്തിനെതിരേ സംവിധായകനായ അഭിഷേക് ചൗഭിയും എക്താ കപൂറും നല്കിയ ഹരജിയിന്മേലാണ് ബോംബെ ഹൈക്കോടതിയുടെ വിധി.
സിനിമ ഇന്ത്യയുടെ അഖണ്ഡതെയയും ഐക്യത്തെയും ചോദ്യം ചെയ്യുന്നില്ലെന്നും ചിത്രം മയക്കുമരുന്നിന്റെ ഉപയോഗത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും വാദം കേള്‍ക്കവെ കോടതി പരാമര്‍ശിച്ചിരുന്നു. ചിത്രത്തിലെ മയക്കുമരുന്ന് ഉപയോഗം ചിത്രീകരിച്ചത് ക്രിയാത്മകമാണെന്നും കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."