HOME
DETAILS
MAL
തൊഴിലില്ലാത്തവര്‍ക്ക് വേതനം; പൗരത്വ നിയമത്തില്‍ എതിര്‍പ്പ്
backup
February 03 2020 | 03:02 AM
ന്യൂഡല്‍ഹി: ഈ മാസം എട്ടിനു നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടനപത്രിക ഇന്നലെ പുറത്തിറക്കി. രാജ്യത്തു തൊഴിലില്ലായ്മ വര്‍ധിക്കുന്നവെന്ന ആരോപണങ്ങള്‍ക്കിടെ, ബിരുദധാരികള്‍ക്കും ബിരുദാനന്തര ബിരുദധാരികള്‍ക്കും തൊഴിലില്ലായ്മാ വേതനം നല്‍കുമെന്ന വാഗ്ദാനമടങ്ങിയ പ്രകടനപത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്.
300 യൂനിറ്റുവരെയുള്ള വൈദ്യുതി ഉപഭോഗം സൗജന്യമാക്കുമെന്നും പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജയിച്ചാല്‍, പൗരത്വ നിയമ ഭേദഗതിയെ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യുമെന്നും നിലവിലെ രീതിയില്‍ സംസ്ഥാനത്തു പൗരത്വ നിയമ ഭേദഗതി, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവ നടപ്പാക്കില്ലെന്നും പ്രകടനപത്രികയില്‍ പറയുന്നു.
തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് മാസം 5,000 രൂപ, ബിരുദാനന്തര ബിരുദധാരികള്‍ക്ക് മാസം 7,500 രൂപ എന്നിങ്ങനെയാണ് വേതനം നല്‍കുക. ജല-വൈദ്യുത സേവനങ്ങളില്‍ ക്യാഷ്ബാക്ക് പദ്ധതികള്‍, കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്ന 100 ഇന്ദിരാ കാന്റീനുകള്‍, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൗജന്യ യാത്രാ പദ്ധതി, പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം തുടങ്ങിയവയാണ് മറ്റു വാഗ്ദാനങ്ങള്‍. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ചോപ്ര, നേതാക്കളായ ആനന്ദ് ശര്‍മ, അജയ് മാക്കന്‍ തുടങ്ങിയവരാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
അതേസമയം, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എ.എ.പി, ബി.ജെ.പി പാര്‍ട്ടികളുടെ പ്രകടനപത്രികകള്‍ നേരത്തെ പുറത്തിറക്കിയിരുന്നു. 2015ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എഴുപതില്‍ അറുപതു സീറ്റുകളും നേടിയാണ് എ.എ.പി അധികാരത്തിലെത്തിയിരുന്നത്. ബി.ജെ.പി മൂന്നു സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും നേടാനായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."