കരിമരുന്നിന്റെ ഗാംഭീര്യതയില്ലാതെ ഉത്രാളിക്കാവില്‍ സാമ്പിള്‍
വടക്കാഞ്ചേരി: കരിമരുന്നിന്റെ ഗാംഭീര്യ കാഴ്ച്ചയില്ലാതെ ഉത്രാളി പുര സാമ്പിള്‍ വെടിക്കെട്ട് ഉത്രാളി പാടത്ത് നടന്നു. പൂരാരവത്തിന് തുടക്കം കുറിച്ച് ഇന്നലെ സായാഹ്നത്തില്‍ മേളകുലപതി കിഴകൂട്ട് അനിയന്‍മാരാരും പൈങ്കുളം പ്രഭാകരന്‍ നായരും ചേര്‍ന്ന് അവതരിപ്പിച്ച മേളം ഉത്രാളി ആല്‍ത്തറയില്‍ വാദ്യഗോപുരം തീര്‍ത്തു.
രണ്ട് മണികൂറോളം നീണ്ടു നിന്ന മേളാരവം കൊട്ടി കലാശിച്ചതോടെയാണ് സാമ്പിള്‍ വെടിക്കെട്ട് ആരംഭിച്ചത്. പതിവ് കാഴ്ച്ചകളില്‍ നിന്ന് വിഭിന്നമായിരുന്നു വെടിക്കെട്ടാരവം ആര്‍ക്കും ചെവി പൊത്തേണ്ടിയും കണ്ണടയ്‌ക്കേണ്ടിയും വന്നില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ നിരാശയോടെ മടങ്ങിയപ്പോള്‍ വടക്കാഞ്ചേരി ജനതക്കും പ്രതിഷേധം ഏറെയായിരുന്നു. ഇന്ന് ചമയപ്രദര്‍ശനം എങ്കക്കാട് ഉത്രാളിക്കാവിന് സമീപമുള്ള തുളസി ഫര്‍ണിച്ചര്‍ ഷോറൂമിലും കുമരനെല്ലൂര്‍ എന്‍.എസ്.എസ് ഹാളിലും വടക്കാഞ്ചേരി കുമരക്കാട് ശിവക്ഷേത്ര പരിസരത്തുമാണ് നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."