സാംസ്‌കാരിക പ്രവര്‍ത്തകരുടെ ശില്‍പശാല സംഘടിപ്പിച്ചു
വാടാനപ്പള്ളി: കേരളത്തിലെ സാംസ്‌കാരിക മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് മേല്‍ക്കോയ്മ നേടാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ വിശകലനവിധേയമാക്കണമെന്ന് പ്രശസ്ത നോവലിസ്റ്റും നാടകകൃത്തുമായ എന്‍.പ്രഭാകരന്‍ പറഞ്ഞു.
പുരോഗമന സാഹിത്യകാരന്മാര്‍ വലതുപക്ഷ എഴുത്തുകാരുടെ മുന്നില്‍ ഓച്ഛാനിച്ചുനിന്ന് മാപ്പപേക്ഷിക്കുന്ന പരിഹാസ്യത എന്തുകൊണ്ടാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃപ്രയാര്‍ വ്യാപാരഭവന്‍ ഹാളില്‍ ആരംഭിച്ച സാംസ്‌കാരിക പ്രവര്‍ത്തകരുടെ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു എന്‍. പ്രഭാകരന്‍. സാംസ്‌കാരിക പ്രവര്‍ത്തനം രാഷ്ട്രീയകക്ഷികളുടെ കൊടിക്കീഴില്‍ നടക്കേണ്ടുന്ന കാര്യമല്ല. അത് സമൂഹത്തിലെ ജാഗ്രത്തായ രാഷ്ട്രീയത്തിന്റെ പ്രകടനമായിത്തീരണം. തീര്‍ത്തും ജനാധിപത്യപരമായ വിധത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തനം പു:നസംഘടിപ്പിക്കപ്പെടണമെന്നും എന്‍. പ്രഭാകരന്‍ പറഞ്ഞു. ചടങ്ങില്‍ പി.എന്‍ ഗോപീകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.എ മോഹന്‍ദാസ്, ടി.എല്‍ സന്തോഷ്, ടി.ആര്‍ രമേശ്, പ്രശസ്ത നോവലിസ്റ്റ് രതീദേവി, പി.എന്‍ സനാതനന്‍, അംബിക, സ്റ്റാലിന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."