HOME
DETAILS

സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത നടപടിയില്‍ ഡി.ജി.പിയോട് വിശദീകരണം തേടിയെന്ന് മുഖ്യമന്ത്രി

  
backup
February 03 2020 | 07:02 AM

cm-statement-on-case-agao9anst-media-person

 


തിരുവനന്തപുരം: മുന്‍ ഡി.ജി.പിയും സംഘ്പരിവാര്‍ നേതാവുമായ ടി.പി സെന്‍കുമാര്‍ നല്‍കിയ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ ഡി.ജി.പിയോട് വിശദീകരണം തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മാധ്യമ പ്രവര്‍ത്തകരായ പി.ജി സുരേഷ് കുമാറിനും കടവില്‍ റഷീദിനും എതിരായ കേസ് അവസാനിപ്പിക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമ സഭയില്‍ പറഞ്ഞു. എം വിന്‍സെന്റ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു ഇദ്ദേഹം. കള്ളക്കേസാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്തതെന്നാണ് വിന്‍സെന്റ് നിയമ സഭയില്‍ ചൂണ്ടിക്കാട്ടിയത്.

ഇതിനു മറുപടിയായി മാധ്യമങ്ങളിലൂടെയാണ് താനീ വാര്‍ത്ത അറിഞ്ഞതെന്ന് പറഞ്ഞ മുഖ്യമന്ത്രി വിഷയത്തില്‍ ഡി.ജി.പിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും വ്യക്തമാക്കി. അസാധാരണ നടപടിയാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു.
സെന്‍കുമാറിന്റെ പത്രസമ്മേളന സമയത്ത് ഇല്ലാതിരുന്ന പി.ജി സുരേഷ് കുമാറിനെതിരൊണ് ഗൂഡാലോചനയ്ക്ക് കേസെടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

സെന്‍കുമാറിനെക്കുറിച്ച് ഇപ്പോഴെങ്കിലും നിങ്ങള്‍ക്ക് ബോധ്യമുണ്ടായല്ലോ എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രതിപക്ഷ ആരോപണത്തെ പരിഹസിച്ചു കൊണ്ട് പറഞ്ഞു.

ടി.പി സെന്‍കുമാറിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. കന്റോണ്‍മെന്റ് പൊലീസാണ് മാധ്യമപ്രവര്‍ത്തകരായ പി.ജി സുരേഷ് കുമാറിനെതിരെയും, കടവില്‍ റഷീദിനെതിരെയും കേസെടുത്തത്. ജനുവരി 16ന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വാര്‍ത്തസമ്മേളനത്തിനിടെ തന്നെ തടസ്സപ്പെടുത്തിയെന്നും അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും അപമാനിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  4 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  44 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago