HOME
DETAILS

ആക്രമണം രാഷ്ട്രപിതാവിന് നേരെയും; ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരം നാടകമെന്ന് ഹെഗ്‌ഡെ

  
backup
February 03 2020 | 08:02 AM

national-bjps-anantkumar-hegde-calls-mahatma-gandhis-freedom-struggle-a-drama123

ന്യൂഡല്‍ഹി: ഗാന്ധിജിക്കെതിരെ അപമാനകരമായ പരാമര്‍ശവുമായി മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ അനന്ത്കുമാര്‍ ഹെഗ്‌ഡെ. ഗാന്ധിജി നയിച്ച സ്വാതന്ത്ര്യസമരം 'നാടകം' ആയിരുന്നുവെന്നാണ് ഹെഗ്‌ഡെയുടെ ആക്ഷേപം. വിഢിത്തങ്ങള്‍ വിളിച്ചു പറയുന്നതിന്റെ പേരില്‍ വാര്‍ത്തയില്‍ ഇടം നേടിയ ആളാണ് ഹെഗ്‌ഡെ.

ഇത്തരക്കാര്‍ ഇന്ത്യയില്‍ എങ്ങനെയാണ് മഹാത്മാ എന്ന് വിളിക്കപ്പെട്ടതെന്നും ബി.ജെ.പി എം.പി ചോദിച്ചു. ബംഗളൂരുവില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷുകാരുടെ സമ്മതത്തോടെയും പിന്തുണയോടെയുമാണ് ഇന്ത്യയില്‍ സ്വാതന്ത്ര്യ സമരം അരങ്ങേറിയതെന്നാണ് ബി.ജെ.പി എം.പിയുടെ പ്രസ്താവന.

'ഈ നേതാക്കള്‍ എന്ന് വിളിക്കപ്പെടുന്ന ആരെയും പൊലിസുകാര്‍ ഒരിക്കല്‍ പോലും തല്ലിയിട്ടില്ല. അവരുടെ സ്വാതന്ത്ര്യസമരം ഒരു വലിയ നാടകമായിരുന്നു. ബ്രിട്ടീഷുകാരുടെ അംഗീകാരത്തോടെ ഈ നേതാക്കള്‍ ആ നാടകം ഭംഗിയായി കളിച്ചു. അതൊരു യഥാര്‍ത്ഥ പോരാട്ടമായിരുന്നില്ല. വെറുമൊരു നീക്കുപോക്ക് സ്വാതന്ത്ര്യസമരമായിരുന്നു, ' ഹെഗ്‌ഡെ പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ നിരാഹാര സമരവും, സത്യഗ്രഹവും വെറുമൊരു നാടകം മാത്രമായിരുന്നുവെന്നും ഹെഗ്‌ഡെ ആരോപിച്ചു.

സത്യഗ്രഹവും സഹനസമരവും കൊണ്ടാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന ആളുകള്‍ പറയുന്നത്. അത് ശരിയല്ല. സത്യഗ്രഹം കാരണം ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'നിരാശ മൂലമാണ് ബ്രിട്ടീഷുകാര്‍ സ്വാതന്ത്രം തന്നത്. ചരിത്രം വായിക്കുമ്പോള്‍ എന്റെ രക്തം തിളച്ചു മറിയുകയാണ്. ഇത്തരം ആളുകളാണ് ഇന്ത്യയില്‍ മഹാത്മാവാകുന്നത്'- ഹെഗ്‌ഡെ പറഞ്ഞു.

ഉത്തര കന്നഡയില്‍ നിന്നുള്ള ലോക്‌സഭാ എം.പിയാണ് അനന്ത്കുമാര്‍ ഹെഗ്‌ഡെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago