HOME
DETAILS

സ്വര്‍ണക്കരി

  
backup
January 13 2019 | 19:01 PM

swarnakkari654685785415

 

#ജാവിദ് അഷ്‌റഫ്


കരിമണലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന സമയമാണല്ലോ. കരിമണലിനെക്കുറിച്ചും അവയുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചും കൂടുതലായി വായിക്കാം.

കരിമണല്‍
ധാതുസമ്പന്നമായ പാറകള്‍ പൊടിഞ്ഞുണ്ടാകുന്ന തരികളില്‍നിന്നാണ് കരിമണല്‍ രൂപപ്പെടുന്നത്. മണല്‍ പുഴകളിലൂടെ കടലിലെത്തുകയും തിരമാലകള്‍, കാറ്റ് എന്നിവയുടെ ശക്തിയാല്‍ ധാതുമണല്‍ വേര്‍തിരിഞ്ഞ് കടല്‍ തീരങ്ങളില്‍ വന്നടിയും ചെയ്യും. കുത്തനേയുള്ള ഭൂപ്രകൃതി, ഉഷ്ണമേഖല, അനുയോജ്യമായ കാലാവസ്ഥ എന്നിവ കരിമണല്‍ നിക്ഷേപം രൂപപ്പെടാന്‍ സഹായിക്കും.

കരിമണലില്‍ എന്തുണ്ട്
തെക്കന്‍ കേരളത്തിലെ ധാതുമണലില്‍ കൂടുതലായും ഇല്‍മനൈറ്റാണ് കണ്ടുവരുന്നതെന്നാണ് ആറ്റമിക് മിനറല്‍സ് ഡയറക്‌റ്റേറ്റിന്റെ കണ്ടെത്തല്‍. സില്‍മനൈറ്റ്, സിര്‍ക്കോണ്‍, റൂട്ടെയ്ല്‍, ഇല്‍മനൈറ്റ്, മോണോസൈറ്റ് തുടങ്ങിയ ഘടകങ്ങളാണ് തൊട്ടടുത്ത സ്ഥാനത്തുള്ളത്. ഇത്തരം ധാതുക്കളെല്ലാം ചേര്‍ന്ന് കറുത്ത നിറമായതിനാലാണ് കരിമണല്‍ എന്നു പേരുവന്നത്.

കരിമണലിന്റെ സാധ്യതകള്‍
ടൈല്‍, സാനിറ്ററി ഉല്‍പന്നങ്ങള്‍, ഡീസല്‍ എന്‍ജിന്‍, ഇന്‍സുലേറ്റര്‍, കപ്പാസിറ്ററുകള്‍ എന്നിവയില്‍ സിര്‍ക്കോണ്‍ ഉപയോഗപ്പെടുത്തുന്നു. മാത്രമല്ല ആണവ നിലയങ്ങളില്‍ ഉപയോഗപ്പെടുത്തുന്ന സിര്‍ക്കോണിയം എന്ന തുരുമ്പിക്കാത്ത ലോഹനിര്‍മാണത്തിനും ഇവ ഉപയോഗപ്പെടുത്തുന്നു. തോറിയം ഓക്‌സൈഡ്, ട്രൈസോഡിയം, റെയര്‍ എര്‍ത്ത് ക്ലോറൈഡുകള്‍, ഓക്‌സൈഡുകള്‍ എന്നിവ വേര്‍തിരിക്കാനാണ് മോണോസൈറ്റുകള്‍ ഉപയോഗപ്പെടുത്തുന്നത്. സ്റ്റീല്‍-ഗ്ലാസ്, പെട്രോ കെമിക്കല്‍ വ്യവസായങ്ങളില്‍ അലൂമിനിയം സിലിക്കേറ്റ് ഉപയോഗപ്പെടുത്തുമ്പോള്‍ ഗാര്‍നൈറ്റ്, ടൈല്‍ പോളിഷിങ് ഉപകരണങ്ങളുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നു.

ടൈറ്റാനിയം
ലോകത്തെ ഇല്‍മനൈറ്റ് നിക്ഷേപങ്ങളില്‍ 60 ശതമാനം സാന്ദ്രതയുള്ള നിക്ഷേപമാണ് കേരളത്തിലെ ചവറ ഭാഗത്തുള്ളത്. ഇല്‍മനൈറ്റില്‍ നല്ലൊരു അളവില്‍ ടൈറ്റാനിയം ഡയോക്‌സൈഡ് അടങ്ങിയിട്ടുണ്ട്. ആഗോളതലത്തില്‍ ടൈറ്റാനിയത്തിന്റെ 93 ശതമാനവും ഓക്‌സൈഡ് രൂപത്തിലാണ് ലഭ്യമാകുന്നത്. ഭാവിയുടെ ലോഹമെന്നാണ് ടൈറ്റാനിയത്തെ വിശേഷിപ്പിക്കുന്നത്. ഇല്‍മനൈറ്റ് , റൂട്ടെയ്ല്‍ എന്നീ അയിരുകള്‍ സംസ്‌കരിച്ചുണ്ടാകുന്ന വസ്തുക്കളാണ് ടൈറ്റാനിയവും അവയുടെ സംയുക്തങ്ങളും.
ഇവ അനേകം ഉല്‍പന്നങ്ങളില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. പ്ലാസ്റ്റിക്, പെയിന്റ്, അച്ചടിമഷി, പേപ്പര്‍, തുണി വ്യവസായങ്ങള്‍, വിമാനം, മിസൈല്‍, ഉപഗ്രഹവാഹനങ്ങള്‍, അന്തര്‍വാഹിനികള്‍, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങള്‍ പാത്രങ്ങള്‍ക്കുള്ള കൂട്ടു ലോഹങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിന് ടൈറ്റാനിയം ഡയോക്‌സൈഡ് ഉപയോഗപ്പെടുത്തുന്നുണ്ട്്.

മോണോസൈറ്റ്
കരിമണല്‍ ഖനനം മൂലം മോണോസൈറ്റ് അടങ്ങിയ മണലിന്റെ അളവ് വര്‍ധിക്കും. ഇതുവഴിയുണ്ടാകുന്ന അണുപ്രസരണം ആരോഗ്യത്തെ ബാധിക്കുമെന്ന് ഒരു വിഭാഗം അവകാശപ്പെടുന്നുണ്ടെങ്കിലും പ്രകൃതിയുടെ സ്വാഭാവിക റേഡിയേഷന്‍ മൂലം ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
എന്നാല്‍ ഇത്തരം മണല്‍ ഉപയോഗപ്പെടുത്തി വീട് നിര്‍മാണം നടത്തുന്നതു മൂലം സ്ഥിരമായി റേഡിയേഷന്‍ ഏല്‍ക്കാനും ഇതുവഴി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനും കാരണമാകും. എന്നാല്‍ സുരക്ഷിത വികിരണ അളവിന്റെ അന്‍പത് ഇരട്ടിവരെ കേരളത്തിലെ മോണോസൈറ്റില്‍ കാണപ്പെടുന്നുണ്ടെന്ന പഠനവും നടന്നിട്ടുണ്ട്.

അറ്റോമിക് മിനറല്‍സ്
ഡയറക്ടറേറ്റ്
ആണവോര്‍ജ്ജ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ്. ധാതു മണല്‍ സമ്പത്തിനെ വ്യവസായ സംരഭങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും ധാതുമണല്‍ കയറ്റുമതിയില്‍ കേന്ദ്രമാനദണ്ഡ പ്രകാരം മോണോസൈറ്റിന്റെ അളവില്‍ വര്‍ധനവില്ല എന്നു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും ഈ സ്ഥാപനമാണ്.

പാവം മലയാളികള്‍
കയര്‍ വ്യവസായം ആദ്യകാല കേരളത്തിലെ മുഖ്യവരുമാന മാര്‍ഗമായിരുന്നു. കയറിനു മുറുക്കം ലഭിക്കാനും കയറിന്റെ തൂക്കം വര്‍ധിപ്പിക്കാനും കരിമണല്‍കൂട്ടി കയര്‍പിരിക്കുന്നത് തൊഴിലാളികള്‍ക്കിടയില്‍ പതിവായിരുന്നു. ഇതു പ്രദേശവാസികള്‍ക്ക് സാമ്പത്തികമായി ലാഭം നേടിക്കൊടുത്തിരുന്നു. കയറിലൂടെ വിദേശത്തെത്തിയ ധാതുനിക്ഷേപത്തിന്റെ ചുവടുപിടിച്ച് വിദേശവ്യാപാരികള്‍ കേരള തീരത്തെ ധാതുമണല്‍ തന്നെ കടത്തിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടു. എന്നാല്‍ പ്രദേശവാസികളോട് പറഞ്ഞിരുന്നത് ഒഴിഞ്ഞ കപ്പലിന് ബാലന്‍സ് കിട്ടാന്‍ കുറച്ചു മണല്‍ വേണമെന്നാണ്. ഇവിടെനിന്നു ടണ്‍ കണക്കിന് ധാതുമണല്‍ കയറിപ്പോയതിനു ശേഷമാണ് ഈ കാര്യം പലരുമറിയുന്നത്-അവര്‍ കയറ്റിവിട്ട മണല്‍ കോടികളുടെ നിക്ഷേപമാണെന്ന്.

ആലപ്പാടിനെ രക്ഷിക്കണം
കരിമണല്‍ ഖനന വിരുദ്ധ ജനകീയ സമിതിയുടെ സമരത്തിനൊപ്പം 'സേവ് ആലപ്പാട് സ്റ്റോപ്പ് മൈനിങ് ' ക്യാംപയിനും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.
60 വര്‍ഷത്തിലധികമായി ഈ പ്രദേശത്തു തുടരുന്ന ഖനനം വന്‍ പാരിസ്ഥിക പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. സുനാമിയുണ്ടായപ്പോള്‍ ഏറ്റവും കൂടുതല്‍ മരണം നടന്നതും കുടിയൊഴിക്കപ്പെട്ടതും ഇവിടെയാണ്. കേന്ദ്ര സര്‍ക്കാറിന്റെ അധീനതയിലുള്ള ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ആലപ്പാട്, പൊന്‍മന പ്രദേശങ്ങളില്‍നിന്നായി നാല്‍പ്പതിലേറെ ഹെക്ടര്‍ ഭൂമി വില കൊടുത്തു വാങ്ങിയാണ് ഖനനം നടത്തുന്നത്.
വെള്ളനാതുരുത്തിലും ചവറയിലുമുള്ള പ്ലാന്റുകളില്‍നിന്നായി രണ്ടു ഘട്ടങ്ങളായാണ് ധാതുക്കള്‍ വേര്‍തിരിക്കുന്നത്. സുപ്രിം കോടതിയുടെ ഉത്തരവുകളും 1960 ലെ മൈന്‍ ആന്‍ഡ്് മിനറല്‍സ് റൂളും 1998 ലെ മിനറല്‍സ് കണ്‍സര്‍വേഷന്‍ റൂളും പരസ്യമായി ലംഘിക്കുന്നതോടൊപ്പം പ്രതിവര്‍ഷം കൂടുതല്‍ ഭൂമി സ്വന്തമാക്കിയും ഖനനത്തിന്റെ അളവ് വര്‍ധിപ്പിച്ചും ഖനനത്തിലൂടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ജനജീവിതം ദുസ്സഹമാക്കുകയാണെന്ന് സമരക്കാരുടെ വാദം. ഖനനം തുടരുന്നതു മൂലം ഒരു പ്രദേശം തന്നെ ഭൂപടത്തില്‍നിന്നു തുടച്ചു മാറ്റപ്പെടാനും ഗുരുതരമായ പാരിസ്ഥിതി ആഘാതങ്ങള്‍ സൃഷ്ടിക്കപ്പെടാനും കാരണമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
ലിത്തോ മാപ്പിന്റെ കണക്കനുസരിച്ച് 1955 ല്‍ 89.5 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന ആലപ്പാട് ഗ്രാമത്തിന്റെ വിസ്തൃതി ഇപ്പോള്‍ വെറും 7.6 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്.
ഒരു പറ്റം ജനങ്ങളുടെ വിലാപമായാണ് സേവ് ആലപ്പാടിനെ ചിത്രീകരിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതോടെ കേരളത്തിലേക്ക് ദേശീയശ്രദ്ധ പതിഞ്ഞിരിക്കുകയാണ്.
ഈ പ്രദേശത്ത് അയ്യായിരത്തിലേറെ കുടുംബങ്ങള്‍ ഇതിനകം ഭവന രഹിതരായതായും വിവിധ പാടങ്ങളും ജലസ്രോതസുകളും നഷ്ടമായതായും പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മാത്രമല്ല വര്‍ഷങ്ങളായി ഈ തീരത്തു ചാകര എന്ന പ്രതിഭാസം തന്നെ ഇല്ലാതായതിനു പിന്നില്‍ വര്‍ധിച്ച കരിമണല്‍ ഖനനമാണെന്ന് തദ്ദേശവാസികള്‍ വിശ്വസിക്കുന്നു.

നേട്ടങ്ങളും ദുരിതങ്ങളും
ആധുനിക കാലത്ത് വന്‍ സാധ്യതകളാണ് ധാതുമണലിനുള്ളത്. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ ധാതുമണല്‍ നിക്ഷേപം സര്‍വേ ചെയ്തിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കിയുള്ളതും ശാസ്ത്രീയവുമായ തീരപ്രദേശത്തെ ധാതുമണല്‍ ഖനനം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ മികച്ച മാറ്റമുണ്ടാക്കുകയും സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയും ചെയ്യും.
എന്നാല്‍ അശാസ്ത്രീയവും അമിതവുമായ ഖനനം വന്‍ തോതിലുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചു വരുത്തും. അനേകം പേര്‍ ഭവന രഹിതരാകാനും പല പ്രദേശങ്ങളും കടലെടുക്കാനും കാരണമാകും. ജല സ്രോതസ്സുകള്‍ മലിനമാകുകയോ നഷ്ടപ്പെടുകയോ ചെയ്യും. കരിമണല്‍ ഖനനത്തിലൂടെ തീരശോഷണം സംഭവിക്കുകയും കടലാക്രമണ ആഘാതം വര്‍ധിപ്പിക്കുകയും ചെയ്യും.

പരിഹാരമുണ്ടാകുമോ?
ലോകത്തിലേറ്റവും ഗുണനിലവാരമുളള കരിമണലാണ് കേരളത്തില്‍ ചവറയിലുള്ളത്. ഇവിടെനിന്നു ഖനനം ചെയ്‌തെടുക്കുന്ന കരിമണല്‍ വര്‍ഷങ്ങളായി തമിഴ്‌നാട്ടിലേക്കാണ് കൊണ്ടുപോകുന്നത്.
കേരള സര്‍ക്കാര്‍ സംരഭമായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിനും കേന്ദ്ര സര്‍ക്കാര്‍ സംരഭമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡിനുമാണ് കൊല്ലം ജില്ലയുടെ തീരദേശങ്ങളില്‍ കരിമണല്‍ ഖനനം നടത്താനുള്ള അനുമതി.


ചരിത്രം
ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്ത കയറുല്‍പന്നങ്ങളില്‍ മോണോസൈറ്റിന്റെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹെര്‍ഷോംബെര്‍ഗ് എന്ന ജര്‍മന്‍ ശാസ്ത്രജ്ഞന്‍ നടത്തിയ അന്വേഷണത്തോടെയാണ് കേരളത്തിന്റെ കരിമണല്‍ ചരിത്രം ആരംഭിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മോണോസൈറ്റുകളടങ്ങിയ കയറുകള്‍ കേരളത്തില്‍നിന്നാണ് വരുന്നതെന്ന് ഹെര്‍ഷോംബര്‍ഗ് കണ്ടെത്തി.
ഈ പ്രദേശത്തോടു ചേര്‍ന്നു നില്‍ക്കുന്ന കൊല്ലം, ആലപ്പുഴ ജില്ലകളിലെ ദൈര്‍ഘ്യമേറിയ തീരദേശങ്ങളില്‍ വന്‍ തോതിലുള്ള ധാതു നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ ഹെര്‍ഷോംബെര്‍ഗിന് സാധിച്ചു. 1910 ല്‍ അദ്ദേഹം കന്യാകുമാരിക്കു സമീപത്തുള്ള മണവാളക്കുറിച്ചിയില്‍ ആദ്യത്തെ ധാതുമണല്‍ വ്യവസായ ശാലയും നീണ്ടക്കരയില്‍ മോണോസൈറ്റ് വേര്‍തിരിക്കാനായി രണ്ടാമത്തെ ഫാക്ടറിയും ആരംഭിച്ചതോടെ വിദേശ രാജ്യങ്ങളുടെ ശ്രദ്ധ ഇങ്ങോട്ടു പതിയാന്‍ തുടങ്ങി. ഒന്നാം ലോക മഹായുദ്ധ സമയത്ത് 1914ല്‍ ബ്രിട്ടീഷുകാര്‍ ഹെര്‍ഷോംബെര്‍ഗിനെ ജര്‍മന്‍ ചാരനാണെന്നു സംശയിച്ച് അറസ്റ്റ് ചെയ്തതോടു കൂടി ജര്‍മനി ഈ ധാതുമണല്‍ വ്യവസായത്തില്‍നിന്നു പിന്മാറി.
തുടര്‍ന്ന് മണവാളക്കുറിച്ചിയിലെ ഫാക്ടറി ബ്രിട്ടീഷുകാര്‍ ഏറ്റെടുക്കുകയും ലണ്ടന്‍ കോസ്‌മോ പൊളിറ്റന്‍ മിനറല്‍ കമ്പനി എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ട്രാവന്‍കൂര്‍ മിനറല്‍സ് ലിമിറ്റഡ് എന്ന പേരിലായിരുന്നു കമ്പനി കൂടുതലായും അറിയപ്പെട്ടിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും;  കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

മാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും 

Kerala
  •  2 months ago
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago