HOME
DETAILS

ഗള്‍ഫ് ഉപരോധം നീട്ടിക്കൊണ്ടുപോയെന്ന് പോംപിയോ

  
backup
January 13 2019 | 19:01 PM

%e0%b4%97%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ab%e0%b5%8d-%e0%b4%89%e0%b4%aa%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%82-%e0%b4%a8%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a

 


ദോഹ: ഖത്തറിനെതിരേയുള്ള സഊദി നേതൃത്വത്തിലുള്ള നാല് രാഷ്ട്രങ്ങളുടെ ഗള്‍ഫ് ഉപരോധം ദീര്‍ഘമായി നീട്ടിക്കൊണ്ടുപോയെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. പ്രസിഡന്റ് ട്രംപും താനും അങ്ങനെയാണ് വിശ്വസിക്കുന്നത്. തര്‍ക്കങ്ങളുടെ ലാഭം ശത്രുക്കള്‍ക്ക് മാത്രമാണെന്നും അത് പരസ്പരമുള്ള ധാരണയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഖത്തറില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് നമ്മളെല്ലാം ശക്തരാകുന്നത്. ഇരു രാജ്യങ്ങള്‍ക്കിടിയിലെയും തര്‍ക്കങ്ങള്‍ ഉപകാരപ്രദമാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഉപരോധം അവസാനിപ്പിക്കുന്നതിന്റെ സൂചനകളൊന്നും പോംപിയോ നല്‍കിയില്ല. അതിനിടെ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയവരുടെ ഉത്തരവാദിത്തം സഊദി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സഊദി കീരീടാവകാശിയോട് ചോദിക്കും. കൊലപാതകത്തിലെ ചര്‍ച്ച തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖഷോഗി വധത്തില്‍ പങ്കുള്ളവരെന്ന് കരുതുന്നവരുടെ വിചാരണ ആരംഭിച്ചെങ്കിലും സംഭവത്തില്‍ കിരീടാവകാശിക്ക് പങ്കില്ലെന്നാണ് സഊദി നിലപാട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2023ല്‍ ലണ്ടനില്‍ സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശം; ചെറുമകന്റെ പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്  

National
  •  25 days ago
No Image

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala
  •  25 days ago
No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  25 days ago
No Image

കെ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി; ഐ.എ.എസ് കസേര വേണം

Kerala
  •  25 days ago
No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  25 days ago
No Image

അഞ്ച് തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി

Kerala
  •  25 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  25 days ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  25 days ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  25 days ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  25 days ago