മലയാളി കുടുംബങ്ങൾ സഞ്ചരിച്ച ഉംറ വാഹനം അപകടത്തിൽ പെട്ട് യുവാവും കുഞ്ഞും മരിച്ചു
റിയാദ്: മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവും കുഞ്ഞും മരിച്ചു. ഉംറക്കായി പുറപ്പെട്ട ഇവർ ഉംറ തീർത്ഥാടനം കഴിഞ്ഞു റിയാദിലേക്കുള്ള മടക്ക യാത്രയിലാണ് അപകടം. മാഹി സ്വദേശി ഷമീം മുസ്തഫ (40), ഷമീമിന്റെ സുഹൃത്ത് അമീനിന്റെ മകൻ അർഹാം (4) എന്നിവരാണ് മരിച്ചത്. ഷമീമിന്റെ ഭാര്യ അഷ്മില, അമീനിന്റെ ഭാര്യ ഷാനിബ എന്നിവർക്ക് പരിക്കേറ്റു. ഷമീമിന്റെ മക്കളായ അയാൻ, സാറ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഷമീമും സുഹൃത്തും കുടുംബ സമേതം ഉംറക്കായി പോയി തിരിച്ചു വരെ അൽ വാദി എന്ന സ്ഥലത്ത് വെച്ചാണ്ട അപകടമുണ്ടായത്. രണ്ടു കുട്ടികളടക്കമുള്ള മറ്റുള്ളവർക്ക് ചെറിയ പരിക്കുകളാണ് ഉള്ളതെന്നും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചു.
റിയാദ് - ജിദ്ദ ഹൈവേയിൽ റിയാദിൽ നിന്ന് 300 കിലോമീറ്ററകലെ ഹുമയാത്ത് പൊലീസ് പരിധിയിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടിനാണ് ഇവർ സഞ്ചരിച്ച കാർ മറിഞ്ഞ് അപകടമുണ്ടായത്. പരിക്കേറ്റവരെ അൽഖുവയ്യ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ റിയാദിലെ ആശുപത്രിയിലേക്ക് മാറ്റിയേക്കും. മൃതദേഹങ്ങൾ ഹുമയാത്തിന് സമീപം അൽഖസ്റ ആശുപത്രിയിൽ മോർച്ചറിയിലാണ്. നിസാര പരിക്കേറ്റ അയാൻ, സാറ എന്നീ കുട്ടികൾ അൽഖസ്റ ആശുപത്രിയിൽ ചികിത്സയിലാണ്. റിയാദിൽ ജോലി ചെയ്യുന്ന ഷമീം മുസ്തഫയും അമീനും ഇരുവരുടെയും കുടുംബങ്ങളും മക്കയിൽ ഉംറയ്ക്ക് പോയ ശേഷം മടങ്ങവെയാണ് അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."