നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ജയിലിലായിരുന്ന മുന്‍ കേന്ദ്രമന്ത്രി ചിന്‍മയാനന്ദക്ക് ജാമ്യം
ന്യൂഡല്‍ഹി: നിയമ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുന്‍ കേന്ദ്രമന്ത്രി ചിന്‍മയാനന്ദക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇയാള്‍ ഉള്‍പ്പെടെ അംഗമായ ഒരു ട്രസ്റ്റിന് കീഴിലുള്ള ലോ കോളജിലെ വിദ്യാര്‍ഥിനിയെയാണ് ചിന്‍മയാനന്ദ പീഡിപ്പിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.
കഴിഞ്ഞ സപ്റ്റംബറിലാണ് റിമാന്‍ഡ് ചെയ്തത്. എന്നാല്‍ ഇയാളുടെ പേരില്‍ ബലാത്സംഗ കുറ്റം ചുമത്താന്‍ പൊലിസ് തയാറായിരുന്നില്ല. അധികാരം ദുരുപയോഗം ചെയ്ത് ലൈംഗികവൃത്തിക്ക് പ്രേരിപ്പിച്ചു എന്ന കുറ്റമാണ് ചുമത്തിയത്. അതേസമയം തന്റെ പക്കല്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചെന്ന ചിന്‍മയാനന്ദയുടെ പരാതിയില്‍ 23കാരിയായ നിയമവിദ്യാര്‍ഥിനിയെയും റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്.
തനിക്ക് നേരിട്ട ദുരനുഭവം സൂചിപ്പിച്ച കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 24ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവതിയെ കാണാതായതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് ഒരാഴ്ചക്ക് ശേഷം യു.പി പൊലിസ് പെണ്‍കുട്ടിയെ കണ്ടെത്തി. പിന്നീട് സുപ്രിം കോടതി കേസില്‍ ഇടപെട്ട് സമഗ്ര അന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."