കുളം വറ്റിച്ചുള്ള മത്സ്യബന്ധനം നിരോധിക്കണമെന്നാവശ്യം
പുതുനഗരം : കുളം വറ്റിച്ചുള്ള മത്സ്യബന്ധനങ്ങള്‍ അശാസ്ത്രീയമാണെന്നും ഇത് നിരോധിക്കണമെന്നും ആവശ്യം ശക്തമാകുമ്പോഴും പുതുനഗരത്തും സമീപ പ്രദേശങ്ങളിലും കുളങ്ങള്‍ വറ്റിച്ച് മത്സ്യബന്ധനം വ്യാപകമാകുന്നു. വാണിജ്യാടിസ്ഥാനത്തില്‍ മത്സ്യങ്ങള്‍ വളര്‍ത്തിവരുന്ന സ്വകാര്യ കുളങ്ങളില്‍ മല്‍സ്യം പിടിക്കുന്നതിനായി വെള്ളം വറ്റിക്കുന്നത് വേനല്‍ചൂട് വര്ധിക്കുവാന് കാരണമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത്തരത്തില്‍ പട്ടഞ്ചേരി, നെല്ലേപ്പിള്ളി, പെരുമാട്ടി, കൊടുവായൂര്‍ പഞ്ചായത്തുകളിലായി ഇരുപതിലധികം കുളങ്ങളാണ് വറ്റിച്ചിട്ടുള്ളത്. വറ്റിച്ചതുമൂലം സമീപപ്രദേശങ്ങളിലെ വറ്റിക്കാത്ത കിണറുകളിലെ ജലവിധാനം താഴുകയും നിരവധി കുഴല്‍കിണറുകള്‍ വറ്റുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു. മത്സ്യബന്ധനത്തിനായി കുളങ്ങള്‍ വറ്റിക്കാതിരിക്കുവാന് സര്‍ക്കാര്‍ കര്‍ശ്ശനമായി ഉത്തരവിറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."