ഭക്ഷണത്തിന്റെ അഭാവം : അട്ടപ്പാടി ചുരത്തില്‍ വാനരന്‍മാര്‍ ദുരിതത്തില്‍
മണ്ണാര്‍ക്കാട്: അട്ടപ്പാടി ചുരത്തിലെ വാനരന്‍മാര്‍ ദുരിതത്തില്‍. ഭക്ഷണമൊ, വെളളമൊ ലഭ്യമല്ലാത്തതാണ് വാനരന്‍മാരെ ഏറെ ദുരിതത്തിനിടയാക്കുന്നത്. വേനല്‍ കനത്തതോടെ വനത്തികത്ത് പഴവര്‍ഗങ്ങളൊ, മറ്റ് ഭക്ഷ്യയോഗ്യമായവയൊ ലഭ്യമല്ല. ദാഹമകറ്റാന്‍ കുടിവെളളവും അന്യമാണ്. ചുരം കയറി അട്ടപ്പാടിയിലേക്കും, തിരിച്ച് മണ്ണാര്‍ക്കാട്ടേക്ക് ഇറങ്ങുന്ന യാത്രക്കാര്‍ക്ക് വാനരന്‍മാര്‍ ഒരു കൗതുക കാഴ്ചയാണ്.
യാത്രക്കാരുടെ വാഹനം നിര്‍ത്തുന്നതോടെ ഭക്ഷണത്തിനായി വാഹനത്തിനടുത്തേക്ക് ഓടിവരുന്ന ചെറിയ കുഞ്ഞുങ്ങളടക്കം മുതിര്‍ന്ന കുരങ്ങുകളുടെ ദയനീയ കാഴ്ചയാണ് ചുരത്തില്‍ കാണാനാവുന്നത്. എന്നാല്‍ യാത്രക്കാര്‍ക്കൊ വാഹനങ്ങള്‍ക്കൊ വാനരന്‍മാര്‍ ശല്ല്യമാവുന്നില്ല. ചുരത്തിലെ വനത്തില്‍ കുടിവെളള മടക്കമുളള ആവശ്യത്തിന് ഭക്ഷണം ലഭ്യമല്ലാതായതോടെ ലോറികളിലും മറ്റ് വാഹനങ്ങളിലും കുരങ്ങുകള്‍ ജനവാസ മേഖലകളിലേക്ക് ഒറ്റപ്പെട്ട് ഇറങ്ങല്‍ തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."