HOME
DETAILS

മഹല്ല് കമ്മിറ്റികളുടെ പ്രതിഷേധത്തില്‍ എസ്.ഡി.പി.ഐ നുഴഞ്ഞു കയറുന്നു: മുഖ്യമന്ത്രി

  
backup
February 03 2020 | 12:02 PM

sdpi-intrude-in-mahall-committee-protest

 

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ എസ്.ഡി.പി.ഐ നുഴഞ്ഞു കയറി അക്രമമുണ്ടാക്കുന്നു എന്ന് നിയമസഭയില്‍ മുഖ്യമന്ത്രി ആരോപിച്ചു. മഹല്ല് കമ്മിറ്റികള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ചോദ്യോത്തര വേളയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തിയതിന്റെ പേരില്‍ പൊലീസ് നിരവധിപേര്‍ക്കെതിരെ കേസെടുക്കുന്നു എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

'മഹല്ല് കമ്മിറ്റികള്‍ ധാരാളം പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്. ആ പ്രക്ഷോഭങ്ങളെല്ലാം സമാധാന പരമായി നടത്താന്‍ അവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ അവിടെ മനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. എസ്.ഡി.പി.ഐ എന്നൊരു വിഭാഗം ഇവിടെയുണ്ട്. തീവ്രവാദ പരമായി ചിന്തിക്കുന്ന ഒരു വിഭാഗമുണ്ട്. ആ വിഭാഗത്തില്‍പ്പെട്ടവര്‍ ചിലയിടത്ത് നുഴഞ്ഞ് കയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അത്തരം കാര്യങ്ങള്‍ക്കെതിരെ പൊലീസിന്റെ ഭാഗത്തു നിന്നും നടപടി എടുത്തിട്ടുണ്ടാവും. കാരണം അവര്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അതില്‍ നടപടിയുണ്ടാകും,' മുഖ്യമന്ത്രി പറഞ്ഞു.

എസ്.സ്.ഡി.പി.ഐ പറ്റി പറയുമ്പോള്‍ പ്രതിപക്ഷം ബഹളം വെക്കുന്നത് എന്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭില്‍. മതസ്പര്‍ദ്ധ വളര്‍ത്താന്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്. അത്തരം നീക്കങ്ങള്‍ നടത്തുന്നത് ഏത് കൂട്ടരായാലും അവര്‍ക്കെതിരെ ഫലപ്രദമായ നടപടി എടുക്കും. മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

എസ്.ഡി.പി.ഐയുടെ പിന്തുണ വാങ്ങേണ്ട ഗതികേട് പ്രതിപക്ഷത്തിനില്ല, യു.പി.യിലെ നടപടി കേരളത്തില്‍ ആവര്‍ത്തിക്കരുത്. അമിത് ഷായുടെ നിലപാടല്ല കേരളത്തില്‍ വേണ്ടതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. അങ്കമാലിയില്‍ പൗരത്വ നിയമഭേദഗതിക്കെതിരായി റാലി നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തതിനെ ചൊല്ലി പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു.

 

പൗരത്വ പ്രക്ഷോഭം: കേരളാ മുഖ്യമന്ത്രിക്ക് ആര്‍.എസ് .എസ് സ്വരമെന്ന് എസി.ഡി.പി.ഐ


കോഴിക്കോട്: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് ആര്‍.എസ്.എസ്സിന്റെ സ്വരമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൗരത്വ പ്രക്ഷോഭങ്ങളുടെ പേരില്‍ എസ്.ഡി.പി.ഐ സംസ്ഥാനത്ത് എന്ത് അക്രമമാണ് നടന്നത്തിയതെന്നു വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയാണെന്നും നുണപ്രചാരണം പിന്‍വലിച്ച് കേരളാ ജനതയോട് മുഖ്യമന്ത്രി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രക്ഷോഭങ്ങളുടെ മറവില്‍ സംസ്ഥാനത്ത് പ്രശ്‌നങ്ങളുണ്ടാക്കുന്നത് എസ്.ഡി.പി.ഐ ആണെന്ന് നുണപറഞ്ഞ് നിയമസഭയെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. സംസ്ഥാനത്തെ പൗരത്വപ്രക്ഷോഭ പരിപാടികളില്‍ എസ്.ഡി.പി.ഐ നുഴഞ്ഞുകയറി പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നത് എസ്.ഡി.പി.ഐക്ക് ജനങ്ങളില്‍ നിന്നു കിട്ടുന്ന അകമഴിഞ്ഞ പിന്തുണയില്‍ വിറളിപൂണ്ട് നടത്തുന്ന നിലവിളിയാണ്. അങ്കമാലിയില്‍ മഹല്‍ കമ്മിറ്റി നടത്തിയ പ്രതിഷേധത്തില്‍ വഴിതടസ്സം സൃഷ്ടിച്ചെന്നാരോപിച്ച് 200 പേര്‍ക്കെതിരേ പോലിസ് കേസെടുത്ത വിവരം സ്ഥലം എം.എല്‍.എ റോജി എം ജോണ്‍ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഇതില്‍ ഒരാള്‍ പോലും എസ്.ഡി.പി.ഐക്കാരനില്ല. സംസ്ഥാനത്ത് ഒരിടത്തും എസ്.ഡി.പി.ഐക്കാരുടെ പേരില്‍ കേസെടുത്തിട്ടില്ല.

പൗരത്വ നിഷേധത്തിനെതിരേ സമരംചെയ്യുന്നവര്‍ക്കെതിരേ കേസെടുക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും നാടുനീളെ കേസുകളെടുത്ത് ആര്‍.എസ്.എസ് വിധേയത്വം പ്രകടിപ്പിക്കുന്ന പോലിസ് നടപടിയെ ന്യായീകരിക്കേണ്ട ഗതികേടിലാണ് മുഖ്യമന്ത്രി. നാട്ടില്‍ കലാപമുണ്ടാക്കാനും ഗുജറാത്ത് ആവര്‍ത്തിക്കാനും ആഹ്വാനം ചെയ്യുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരേ സ്വീകരിച്ച നടപടി കൂടി മുഖ്യമന്ത്രി വെളിപ്പെടുത്തണം. തൃശൂര്‍ ജില്ലയില്‍ വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച ആര്‍.എസ്.എസുകാരനെ സംരക്ഷിക്കുകയും വിമര്‍ശിച്ചവര്‍ക്കെതിരേ കേസെടുക്കുകയുമാണ് പിണറായി പോലിസ് ചെയ്തത്. യു.പിയിലെ യോഗി പോലിസിന് പഠിക്കുന്ന കേരളാ പോലിസിനു മുമ്പില്‍ വിനീതവിധേയയായി മാറുന്ന പിണറായി മുഖ്യമന്ത്രിയെയാണ് നാം കാണുന്നത്.

മുഖ്യമന്ത്രിയുടെ നിസഹായതയുടെ ദുരന്തഫലമാണ് കോഴിക്കോട് രണ്ടു സി.പി.എം പ്രവര്‍ത്തകരെ പോലും ബലി നല്‍കേണ്ടി വന്നത്. പൗരത്വത്തേക്കാള്‍ പിണറായി വിജയന് ഭയം ലാവ്‌ലിന്‍ കേസാണെന്ന് വീണ്ടും വീണ്ടും വ്യക്തമാവുകയാണ്. രാഷ്ട്രീയ നേട്ടത്തില്‍ കണ്ണുവെച്ച് സി.പി.എം നടത്തുന്ന പ്രക്ഷോഭങ്ങള്‍ പരാജയപ്പെടുകയും എസ്.ഡി.പി.ഐ നടത്തുന്ന പ്രക്ഷോഭങ്ങള്‍ ജനലക്ഷങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുകയും ചെയ്തതിലുള്ള അസ്വസ്ഥത കൂടി മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കേവലം പാര്‍ട്ടി പ്രചാരകനായി അധ:പതിക്കരുത്. ജനകീയ സമരങ്ങള്‍ക്ക് മുഖ്യധാരയുടെ സര്‍ട്ടിഫിക്കറ്റ് വേണമന്ന ധിക്കാരത്തെ ചോദ്യം ചെയ്യുന്നതും മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും അസ്വസ്ഥമാക്കുന്നുണ്ട്. നിയമസഭാ രേഖകളില്‍ നിന്ന് മുഖ്യമന്ത്രിയുടെ അടിസ്ഥാന രഹിതമായ ആരോപണം നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ എസ്്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-18-10-2024

PSC/UPSC
  •  2 months ago
No Image

ഖത്തർ; വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ വിമാനത്താവളങ്ങളിൽ മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എ.ഐ കാമറകൾ സ്ഥാപിക്കും

uae
  •  2 months ago
No Image

മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി

National
  •  2 months ago
No Image

ദുബൈ; സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ

uae
  •  2 months ago
No Image

 ബെംഗളൂരു എഫ്‌സി ക്ക് വിജയം; പഞ്ചാബിനെ വീഴ്ത്തിയത് ഒരു ഗോളിന്

Football
  •  2 months ago
No Image

ഒമാനിൽ പാർപ്പിട കെട്ടിടത്തിന് മുകളിൽ പാറ വീണു; 17 പേരെ സുരക്ഷിത സ്ഥാലങ്ങളിലേക്ക് മാറ്റി

oman
  •  2 months ago
No Image

തമിഴ് വാഴ്ത്ത് പാട്ടിനെ അധിക്ഷേപിച്ച സംഭവം; ഗവര്‍ണര്‍ക്ക് പങ്കില്ലെന്ന് രാജ്ഭവന്‍; മാപ്പ് പറഞ്ഞ് തടിയൂരി ഡി.ഡി തമിഴ്

National
  •  2 months ago
No Image

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയും പത്ത് എക്‌സ്റ്റെസിയും പിടിച്ചെടുത്തു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഇന്ത്യയും സഊദിയും ഡിജിറ്റൽ മേഖലയിൽ സഹകരിക്കും; ധാരണാപത്രം ഒപ്പുവെച്ചു

Saudi-arabia
  •  2 months ago