വീട്ടുവേലക്കാരുടെ ഫൈനൽ എക്സിറ്റ് വിസ 'അബഷിർ'' സംവിധാനം ഉപയോഗിച്ചു ഇഷ്യു ചെയ്യാം
ജിദ്ദ: വീട്ടുവേലക്കാരായ വിദേശികളുടെ ഫൈനൽ എക്ക്സിറ്റ് വിസ 'അബഷിർ'' സംവിധാനം ഉപയോഗിച്ചു ഇഷ്യു ചെയ്യുവാനുള്ള സൗകര്യം സഊദി പാസ്പോർട്ട് വിഭാഗം ഒരുക്കി. പുതുതായി വീട്ടുവേല വിസയിലെത്തിയ വിദേശികൾക്ക് പരീക്ഷണ കാലയളവിൽ (90 ദിവസത്തിനുള്ളിൽ) റെസിഡൻസ് കാർഡ് ഇഷ്യു ചെയ്യുന്നതിന് മുമ്പ് ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യുന്നതിനുള്ള സൗകര്യം അബഷിർ സംവിധാനത്തിലുടെ സൗകര്യപ്പെടുത്തിയിട്ടുണ്ടെന്നും ഇത് ഉപയോഗിക്കണമെന്നും പാസ്പോർട്ട് വിഭാഗം അതോറിറ്റി സഊദിയിലെ സ്വദേശികളോടെയും വിദേശികളോടും അഭ്യർത്ഥിച്ചു.
അതേ സമയം സ്‌പോൺസർക്കു കീഴിലെ ആകെ വിദേശ തൊഴിലാളികളുടെ എണ്ണം 100 കവിയാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ ഗാർഹിക തൊഴിലാളി മരണപ്പെട്ടതായോ ഒളിച്ചോടിയതായോ രജിസ്റ്റർ ചെയ്യപ്പെട്ടാലും സഊദി അറേബ്യക്ക് പുറത്താണെങ്കിലും ഈ രീതിയിൽ ഫൈനൽ എക്‌സിറ്റ് നൽകാൻ കഴിയില്ല. ഗാർഹിക തൊഴിലാളികളുടെ പേരിൽ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ ബാക്കിയുണ്ടാകാനും പാടില്ല.
കൂടാതെ തൊഴിലാളിയുടെ പാസ്‌പോർട്ടിൽ 60 ദിവസത്തിൽ കൂടുതൽ കാലാവധി ഉണ്ടായിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."