ഭാരതം ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെ: മുല്ലപ്പള്ളി
കാസര്‍കോട്: ജനഹൃദയങ്ങള്‍ കീഴടക്കിക്കൊണ്ട് രാഹുല്‍ ഗാന്ധി ലോകശ്രദ്ധ നേടുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കെ.പി.എസ്.ടി.എ നേതൃത്വത്തില്‍ തിരുവനന്തപുരത്തേക്ക് നടത്തുന്ന ജ്യോതിര്‍ഗമയ വിദ്യാഭ്യാസ സംരക്ഷണ ജാഥയുടെ ഉദ്ഘാടനം കാസര്‍കോട്ട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെ ഫാസിസ്റ്റ് ഭരണത്തില്‍ നിന്ന് ഭാരതത്തെ മോചിപ്പിക്കാന്‍ ജനങ്ങള്‍ ഉറ്റുനോക്കുന്നത് രാഹുലിനെയാണ്. ഇന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രീയകക്ഷികളും കോണ്‍ഗ്രസിന് പിന്തുണ നല്കുമ്പോള് ഇക്കാര്യം ബോധ്യപ്പെടാത്ത ഒറ്റ രാഷ്ട്രീയപാര്‍ട്ടി സി.പി.എം മാത്രമാണ്.
നവോഥാന ചരിത്രം അറിയാത്തവരാണ് നവോഥാനത്തിനായി മതില്‍തീര്‍ക്കാന്‍ മുന്നിട്ടിറങ്ങിയത്. വനിതാ മതിലിലൂടെ ജനങ്ങളെ ജാതീയതയിലേക്ക് കടത്തിവിടുകയാണ് സര്‍ക്കാര്‍ ചെയ്തത്.
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മുപ്പതിനായിരത്തിലധികം ജീവനക്കാരെ അകാരണമായി സ്ഥലംമാറ്റി. ഇത്തരം ഭരണകൂട ഭീകരതകളെ ജീവനക്കാരും ജനങ്ങളും അംഗീകരിക്കില്ല. എന്‍.ജി.ഒ യൂനിയന്‍ പിണറായി ഫാന്‍സ് അസോസിയേഷനായി അധഃപതിച്ചിരിക്കുകയാണ്. യൂനിയന്റെ അടിമ മനോഭാവത്തോടുള്ള എതിര്‍പ്പുകൊണ്ടാണ് 67ശതമാനം ജീവനക്കാരും സാലറി ചാലഞ്ചിനോട് നോ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി വി.സി കബീര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."