'പൗരത്വനിയമ ഭേദഗതിക്കെതിരായ സമരങ്ങള്‍ യാദൃച്ഛികമല്ല'; വിമര്‍ശനവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഒരിടവേളക്ക് ശേഷം പൗരത്വനിയമ ഭേദഗതിക്കെതിരായ സമരങ്ങള്‍ക്കെതിരേ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സീലാംപൂര്‍, ഷഹീന്‍ബാഗ്, ജാമിയ മിലിയ എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ യാദൃച്ഛികമല്ലെന്നും ഡല്‍ഹിയില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ടിയും അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മോദി പറഞ്ഞു.
ഇരു കക്ഷികളും പ്രീണന നയമാണ് സ്വീകരിക്കുന്നത്. ഡല്‍ഹിയിലെ വോട്ടുകള്‍ക്ക് മാത്രമേ ഇതവസാനിപ്പിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷഹീന്‍ ബാഗ്, ജാമിയ മിലിയ തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രം ഒന്നിലേറെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നു. ഇത് യാദൃച്ഛികമായി നിങ്ങള്‍ കരുതുന്നുണ്ടോ? അല്ല, അതെല്ലാം രാഷ്ട്രീയത്തില്‍ വേരുന്നീയ പരീക്ഷണമാണ്. ബട്‌ല ഹൗസ് ഏറ്റുമുട്ടലിനെ ചോദ്യം ചെയ്തവര്‍ ഇന്ന് ടുക്‌ഡെ ടുക്‌ഡെ മുദ്രാവാക്യം വിളിച്ചവരെ രക്ഷിക്കുകയാണ്.
അരാജകത്വം അനുവദിക്കാന്‍ സാധിക്കില്ല. ഇത് അവസാനിപ്പിക്കാന്‍ നിങ്ങളുടെ വോട്ടിന് അധികാരമുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി എട്ടിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."