അധികാരലബ്ധിക്ക് വേണ്ടി രാജ്യത്തെ ഭിന്നിപ്പിക്കരുത്: ഹൈദരലി തങ്ങള്‍
പട്ടിക്കാട് ( മലപ്പുറം): വിശ്വാസവും ആചാരവും സംസ്‌കാരവും പരിഹസിക്കുകയും മത സ്വാതന്ത്ര്യവും അവകാശവും തടയിടുകയും ചെയ്യാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും വര്‍ഗീയ ചേരിതിരിവുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കുകയും പൗരാവകാശത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന നടപടിയില്‍നിന്ന് ഭരണകൂടം പിന്തിരിയണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ജാമിഅ നൂരിയ്യ വാര്‍ഷിക സനദ് ദാന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു തങ്ങള്‍.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്്‌ലാമിനേയും മുസ്്‌ലിംകളേയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഭീതി നിറഞ്ഞ അന്തരീക്ഷത്തിലൂടെ രാജ്യവും മുന്നോട്ടുപോവുകയാണ്. ഭരണഘടനയെ പോലും വെല്ലുവിളിക്കുന്ന നടപടിയാണ് ഫാസിസ്റ്റുകള്‍ നടത്തുന്നത്. അധികാരം നിലനിര്‍ത്താന്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നു. മുസ്്‌ലിംകളുള്‍പ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വേട്ടയുടെ ഭാഗമാണ് അനുദിനം ബില്ലുകളും ഓഡിനന്‍സുകളുമായി പാര്‍ലിമെന്റിലെത്തുന്നത്. ഇത്തരം നീക്കങ്ങള്‍ ആപത്കരമാണെന്നും തങ്ങള്‍ പറഞ്ഞു. മത പ്രബോധന രംഗത്ത് ഫൈസിമാരുടെ സേവനം മാതൃകാപരമാണ്.
സമൂഹത്തിന്റേയും നാടിന്റെയും പുരോഗതിക്കായാണ് പ്രവര്‍ത്തനങ്ങള്‍. മഹല്ലുകളില്‍ നല്ല സംസ്‌കാരം സ്ഥാപിക്കാനും വിജ്ഞാനം പ്രചരിപ്പിക്കാനും വ്യക്തി ജീവിതത്തിലൂടെ മാതൃകയാവാനും യുവ പണ്ഡിതന്‍മാര്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
രാവിലെ നടന്ന നാഷനല്‍ മിഷന്‍ കോണ്‍ഫറന്‍സ് സമസ്ത കേരളാ മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ടി.ഹംസ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടുമല മൊയ്തീന്‍കുട്ടി മുസ്്‌ലിയാര്‍ അധ്യക്ഷനായി.അബ്ദുല്‍ഗഫൂര്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ഇദ്‌രീസ് അലി ബംഗാള്‍, സിദ്ദീഖ് ഫൈസി വാളക്കുളം, അബ്ദുറഹ്മാന്‍ അദ്ദാഇ ബംഗളൂരു, അസ്്‌ലം ഫൈസി ബംഗളൂരു, ഹബീബുറഹ്മാന്‍ ബംഗളൂരു,ഇല്യാസ് ഫൈസി കുഴല്‍മന്ദം, ആശിഖ് ലക്കിടി സംസാരിച്ചു.
ടീന്‍സ് മീറ്റില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. പി.സി ജഅ്ഫര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. സയ്യിദ് അസീലലി ശിഹാബ് തങ്ങള്‍ ആമുഖം നടത്തി. എസ്.വി മുഹമ്മദലി ക്ലാസെടുത്തു. സയ്യിദ് ബി.എസ്.കെ തങ്ങള്‍, ശാഹുല്‍ഹമീദ് മേല്‍മുറി, കെ.ടി ഹുസൈന്‍കുട്ടി മുസ്്‌ലിയാര്‍, ഹസൈനാര്‍ ഫൈസി,ശമീര്‍ ഫൈസി ഒടമല, ഹസീബ് കോട്ടക്കല്‍ സംസാരിച്ചു.
ശരീഅത്ത് സമ്മേളനം എസ്. വൈ.എസ് സംസ്ഥാന സെക്രട്ടറി കെ.എ റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സമസ്ത മുശാവറ അംഗം വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി അധ്യക്ഷനായി. ആദൃശേരി ഹംസകുട്ടി മുസ്‌ലിയാര്‍, മുജീബ് ഫൈസി പുലോട്, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, സയ്യിദ് സാദിഖ് തങ്ങള്‍ പുത്തൂര്‍ സംസാരിച്ചു. കന്നഡ സംഗമം കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വൈകിട്ട് നടന്ന മൗലീദ് മജ്‌ലിസിനു സമസ്ത മുശാവറ അംഗം മാണിയൂര്‍ അഹ്്മദ് മുസ്്‌ലിയാര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."