ത്വാഖ അഹമദ് മുസ്ലിയാരുടെ റമദാന്‍ പ്രഭാഷണം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ദുബൈ: ദുബൈ ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ ഇരുപതാമത് അന്താരാഷ്ട്ര ഖുര്‍ആന്‍ പ്രഭാഷണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ദുബൈ സുന്നി സെന്ററിന്റെ പ്രതിനിധിയായി ജൂണ്‍ 16 നു വ്യാഴാഴ്ച രാത്രി 10 മണിക്ക് ഖുസൈസ് ഇന്ത്യന്‍ അക്കാദമി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന റമദാന്‍ പ്രഭാഷണത്തില്‍ സമസ്ത മുശാവറ അംഗവും മംഗലാപുരം ഖാസിയുമായ ത്വാഖ അഹമദ് മുസ്ലിയാര്‍ , കേരളത്തിലെ മത പ്രഭാഷണ വേദിയിലെ അറിയപ്പെടുന്ന യുവ വാഗ്മി ഷാജഹാന്‍ റഹ്മാനി കംബ്ലക്കാട് എന്നിവര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. അന്ന് വൈകുന്നേരം 5 മണി മുതല്‍ ദുബൈയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസ് ഉണ്ടായിരിക്കും.
വൈകുന്നേരം 6 മണിക്ക് പ്രഭാഷണ വേദിയില്‍ വച്ച് നടക്കുന്ന മജ് ലിസുന്നൂറിന് സമസ്തയുടെ പ്രമുഖ പണ്ഡിതന്മാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുക്കുന്ന ആയിരത്തില്‍ പരം ആളുകള്‍ക്ക് പ്രത്യേക 'ഇഫ്താര്‍ കിറ്റ് ' ഏര്‍പ്പെടുത്തിയതായും തറാവീഹ് നിസ്‌കാരത്തിനും, പ്രഭാഷണം ശ്രവിക്കാന്‍ വരുന്ന സ്ത്രീകള്‍ക്കും പ്രത്യേക സ്ഥല സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. പരിപാടി ശ്രവിക്കാന്‍ ഹാളിനകത്തും പുറത്തും എല്‍.സി.ഡി .പ്രോജക്ടര്‍ വഴിയുള്ള വലിയ സ്‌ക്രീനുകളും. തത്സമയ സംപ്രേഷണത്തിന് SKSSF ദുബായ് സ്റ്റേറ്റ് ഐ.ടി. വിങ്ങിനു കീഴില്‍ 10 അംഗ KICR ടീമും,പരിപാടി നിയന്ത്രണത്തിന് 313 അംഗ വിഖായ വളണ്ടിയര്‍ വിങ്ങും സജ്ജമായിട്ടുണ്ട്. പരിപാടിയുടെ പ്രചരണാര്‍ത്ഥം SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റിക്ക് കീഴിലുള്ള വിവിധ ജില്ലാ കമ്മിറ്റികള്‍ 'ദുബൈ സുന്നി സെന്റര്‍ ഹോളി ഖുര്‍ആന്‍ പ്രഭാഷണം' എന്ന പേരില്‍ പ്രത്യേക വാട്ടസ് അപ്പ് ഫേസ് ബുക്ക് ഗ്രൂപ്പ് നിര്‍മിക്കുകയും,ഇഫ്താര്‍ സംഗമങ്ങള്‍ നടത്തുകയും, ദുബായിലെ വിവിധ പള്ളികളില്‍ മലയാളം,കന്നട ഭാഷകളിലുള്ള നോട്ടിസുകള്‍ വിതരണം ചെയ്യുകയും റോള്‍ അപ്പ് സ്ഥാപിക്കുകയും ചെയ്തു.
സുന്നി സെന്റര്‍ സെക്രട്ടറി അബ്ദുല്‍ ഹകീം ഫൈസിയുടെ നേതൃത്വത്തില്‍ യു .എ .ഇ .യിലെ വിവിധ എമിറേറ്റ്‌സുകളില്‍ പര്യടനം നടത്തുകയും ,പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.
ദുബൈ സുന്നി സെന്റര്‍ മദ്രസ്സയില്‍ നടന്ന വിവിധ സബ് കമ്മിറ്റികളുടെ മീറ്റിംഗ് ദുബൈ സുന്നി സെന്റര്‍ വൈസ് പ്രസിഡണ്ട് അബ്ദുസ്സലാം ബാഖവി ഉദ്ഘാടനം ചെയ്തു.സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ,മുഹമ്മദ് കുട്ടി ഫൈസി ,ഇബ്രാഹിം ഫൈസി ,സല്‍മാന്‍ അസ്ഹരി ,അഡ്വക്കറ്റ് ശറഫുദ്ധീന്‍ പൊന്നാനി ,സകരിയ്യ ദാരിമി ,അലി ഹസ്സന്‍ ഹാജി ,യൂസുഫ് ഹാജി ,മിദ്‌ലാജ് റഹ്മാനി മാട്ടൂല്‍ ,കെ .ടി .അബ്ദുല്‍ ഖാദര്‍ ,ഷമീം പന്നൂര്‍ ,അബ്ദുല്‍ ഖാദര്‍ ഫൈസി , തുടങ്ങിയവര്‍ സംസാരിച്ചു .ഷൗക്കത്തലി ഹുദവി സ്വാഗതവും ,അബ്ദുല്‍ ഹകീം ഫൈസി നന്ദിയും പറഞ്ഞു ,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."