മുഖ്യമന്ത്രിക്ക് ആര്.എസ്.എസ് സ്വരമെന്ന് എസ്.ഡി.പി.ഐ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ആര്.എസ്.എസിന്റെ സ്വരമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൗരത്വ പ്രക്ഷോഭങ്ങളുടെ പേരില്‍ എസ്.ഡി.പി.ഐ സംസ്ഥാനത്ത് എന്ത് അക്രമമാണ് നടന്നത്തിയതെന്നു വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയാണെന്നും നുണപ്രചാരണം പിന്‍വലിച്ച് കേരള ജനതയോട് മുഖ്യമന്ത്രി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അങ്കമാലിയില്‍ മഹല്ല് കമ്മിറ്റി നടത്തിയ പ്രതിഷേധത്തില്‍ വഴിതടസം സൃഷ്ടിച്ചെന്നാരോപിച്ച് 200 പേര്‍ക്കെതിരേ പൊലിസ് കേസെടുത്ത വിവരം സ്ഥലം എം.എല്‍.എ റോജി എം. ജോണ്‍ നിയമസഭയില്‍ ഉന്നയിച്ചിരുന്നു.
ഇതില്‍ ഒരു എസ്.ഡി.പി.ഐക്കാരന് പോലുമില്ല. നിയമസഭാ രേഖകളില്‍ നിന്ന് മുഖ്യമന്ത്രിയുടെ അടിസ്ഥാന രഹിതമായ ആരോപണം നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരിയും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."