അഞ്ചുകുന്നിന്റെ ദാഹം തീര്‍ക്കാന്‍ വോളീ സ്മാഷ്
അഞ്ചുകുന്ന്: ഒരു പ്രദേശത്തിന്റെ കുടിവെള്ള ക്ഷാമത്തിന് താല്‍ക്കാലികമായെങ്കിലും പരിഹാരം കാണാനാണ് യുണൈറ്റഡ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ 'ഉറവ് വോളിബോള്‍ ഫെസ്റ്റ് '.
വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ തങ്ങളുടെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ കുടിവെള്ളമെത്തിക്കാനുള്ള ധനശേഖരണാര്‍ഥമാണ് രണ്ടാമത് അഖിലേന്ത്യാ വോളിബോള്‍ മേള സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം കാപ്പുകുന്ന്, കാരക്കാമല, കാക്കാഞ്ചിറ, സ്‌കൂള്‍കുന്ന്, ക്ലബ് സെന്റര്‍, എടത്തുംകുന്ന്, കൂളിവയല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ക്ലബിന്റെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം ചെയ്തിരുന്നു.
50,000 രൂപ ചെലവഴിച്ചായിരുന്നു ഈ സേവനം. ഇത്തവണ നേരത്തെ തന്നെ വരള്‍ച രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ കാര്യക്ഷമതയോടെ കുടിവെള്ള വിതരണം നടത്താനുള്ള സന്നാഹങ്ങള്‍ ഒരുക്കാനാണ് ക്ലബ് പദ്ധതിയിടുന്നത്. മൂന്ന് ലക്ഷത്തോളം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ടൂര്‍ണമെന്റിലെ വരുമാനം ഇതിനായി മാറ്റിവയ്ക്കും.
പാരഡൈസ് കെല്ലൂര്‍, വോളി അക്കാദമി കെല്ലൂര്‍, ഫൈറ്റേഴ്‌സ് പാണപ്പുഴ, കല്ലേരി വോളി, പടിഞ്ഞാറത്തറ തുടങ്ങിയ ടീമുകള്‍ പങ്കെടുക്കും.
വോളീബോള്‍ അസോസിയേഷന്റെ അംഗീകാരത്തോടെ നടക്കുന്ന ടൂര്‍ണമെന്റ് ഇന്ന് വൈകിട്ട് ഏഴിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്യും. മാനന്തവാടി എ.എസ്.പി ജയദേവ് മുഖ്യാതിഥിതിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."