പി.വി.എസ് കല്‍വര്‍ട്ടിന്റെ നിര്‍മാണം: എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു
കലൂര്‍ പി.വി.എസ് കല്‍വര്‍ട്ടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി ഹൈബി ഈഡന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു സംസ്ഥാന പൊതുമരാമത്ത് വകുപ്പില്‍ നിന്നും 4.40 കോടി രൂപ പദ്ധതിക്കായി അനുവദിച്ച് ഭരണാനുമതിയും സാങ്കേതീകാനുമതിയും ടെണ്ടര്‍ നടപടികളും എഗ്രിമെന്റും പൂര്‍ത്തീകരിച്ചിരുന്നു. നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പ് മാറ്റി സ്ഥാപിക്കേണ്ട കേബിളുകളും മറ്റും സംബന്ധിച്ച് പി.ഡബ്ല്യൂ.ഡി, കേരള വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, ഡി.എം.ആര്‍.സി എന്നിവരുടെ പരിശോധന വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പൂര്‍ത്തീകരിച്ചു.
കല്‍വര്‍ട്ട് നിര്‍മാണത്തിന് തടസം സൃഷ്ടിക്കുന്ന കേബിളുകളും പൈപ്പുകളും അടിയന്തിരമായി മാറ്റുതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഹൈബി ഈഡന്‍ എം.എല്‍.എ പറഞ്ഞു. ട്രാഫിക് ക്രമീകരണങ്ങള്‍ മനസിലാക്കുന്നതിനായി ഇടപ്പള്ളി ട്രാഫിക് സി.ഐയും പദ്ധതി പ്രദേശത്ത് എത്തിയിരുന്നു. എം.എല്‍.എയോടൊപ്പം മേയര്‍ സൗമിനി ജയിന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം ഹാരിസ്, വികസനകാര്യ സ്റ്റാംഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗ്രേസി ജോസഫ്, കൗണ്‍സിലര്‍ എം.ജി അരിസ്റ്റോട്ടില്‍, ഇടപ്പള്ളി ട്രാഫിക് സി.ഐ ബിജോയ് ചന്ദ്രന്‍, പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ സുജ, വാട്ടര്‍ അതോരിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ബിന്ദു, കെ.എസ്.ഇ.ബി, ഡി.എം.ആര്‍.സി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."