124 തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് വിശദീകരണം തേടി
കൊണ്ടോട്ടി: അധിക സമയം നല്‍കിയിട്ടും വാര്‍ഷിക പദ്ധതി ഭേദഗതി സമര്‍പ്പിക്കാത്ത സംസ്ഥാനത്തെ 124 തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വിശദീകരണം തേടി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വാര്‍ഷിക പദ്ധതിയില്‍ ഭേദഗതി വരുത്താനും പ്രളയം ദുരന്തം നേരിട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച വിഹിതം ഉപയോഗിച്ച് പദ്ധതികള്‍ ക്രമീകരിക്കുന്നതിനും കഴിഞ്ഞ ഡിസംബര്‍ 15 വരെ സുലേഖ സോഫ്റ്റ് വെയറില്‍ ക്രമീകരണം ചെയ്തിരുന്നു. എന്നാല്‍ ഇതിന് സാധിക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ വീണ്ടും സമയ പരിധി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനാല്‍ ജനുവരി 30 വരെ സമയം നീട്ടി നല്‍കി. എന്നാല്‍ ഈ സമയപരിധി കഴിഞ്ഞിട്ടും സംസ്ഥാനത്തെ 124 തദ്ദേശ സ്ഥാപനങ്ങള്‍ ഇനിയും വാര്‍ഷിക പദ്ധതി അന്തിമമാക്കി സമര്‍പ്പിച്ചിട്ടില്ല. ഇവരില്‍ നിന്നാണ് സര്‍ക്കാര്‍ കാലതാമസം വരുത്തിയതിന് വിശദീകരണം തേടിയത്.
അതേസമയം, ബജറ്റ് വിഹിതത്തില്‍ നിന്ന് ധനകാര്യവകുപ്പ് ഹഡ്‌കോ ലോണ്‍ തിരിച്ചടവ് തുക കുറവ് ചെയ്യുന്നതിനാല്‍ ഭേദഗതി സമര്‍പ്പിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി നിര്‍വഹണത്തിന് ഫണ്ടില്ലാത്ത അവസ്ഥ വരും. ഇത്തരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി ഭേദഗതിക്ക് ഫെബ്രുവരിയില്‍ തന്നെ സുലേഖ സോഫ്റ്റ് വെയറില്‍ സൗകര്യം നല്‍കും. ഇവരും വിശദീകരണം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."