HOME
DETAILS

സി.ബി.ഐയെ നാണംകെടുത്തിയ കേന്ദ്ര സര്‍ക്കാര്‍

  
backup
January 13 2019 | 20:01 PM

todays-article-14-01-2019-rashid-manikkoth

#റാശിദ് മാണിക്കോത്ത്
9747551313

 


തന്റെ പേരിലുള്ള റാഫേല്‍ അഴിമതിക്കേസിന് മറപിടിക്കാന്‍ സി.ബി.ഐയെ തെരുവില്‍ വലിച്ചിഴച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ചരിത്രപരമായ മറ്റൊരു പാതകം കൂടി ചെയ്തിരിക്കുന്നു. മുമ്പെങ്ങും കേട്ടുകേള്‍വി പോലുമില്ലാത്ത വിധം സി.ബി.ഐയില്‍ പാതിരാ നടപടി കൈക്കൊണ്ട് രാജ്യത്തെ പരമോന്നത അന്വേഷണ സംഘത്തെ ലോക രാജ്യങ്ങള്‍ക്കിടയില്‍ നാണം കെടുത്തിയ മോദി ആത്മാര്‍ഥമായി സേവനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കിടയില്‍ അശാന്തിയുടെയും അസഹിഷ്ണുതയുടെയും വിത്തു വിതച്ച് നിര്‍ഭയമായി നിയമവും നീതിയും നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയെ ചോര്‍ത്തിക്കളയുകയാണ്.
ജനാധിപത്യത്തില്‍നിന്ന് സ്വേച്ഛാധിപത്യത്തിലേക്ക് രാജ്യത്തെ വഴിനടത്തിച്ചു കൊണ്ടിരിക്കുന്നവര്‍ മുന്‍ സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മയെ പോലുള്ളവരെ ഭയക്കുന്നതില്‍ തെല്ലും അതിശയമില്ല. അലോക് വര്‍മയും സി.ബി.ഐ സ്‌പെഷല്‍ ഡയരക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള ചേരിപ്പോരിനപ്പുറം മാനം കല്‍പ്പിക്കപ്പെടുന്ന സി.ബി.ഐയിലെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം തിരിച്ചടികളുടെയും ചോദ്യം ചെയ്യപ്പെടലിന്റെയും സാഹചര്യങ്ങളാണ് സൃഷ്ടിച്ചത്. മോദിയും കൂട്ടരും മുമ്പെങ്ങും കീഴ്്‌വഴക്കമില്ലാത്ത വിധം പലവിധ വകുപ്പുകളിലും കൈകടത്തിയപ്പോഴൊക്കെ ലക്ഷ്യമിട്ടിരുന്നത് തങ്ങളുടെ അഴിമതിക്കഥകള്‍ പുറം ലോകമറിയരുതെന്നതായിരുന്നു.
സുപ്രിംകോടതി ഇടപെടലിനെ തുടര്‍ന്ന് പദവിയില്‍ തിരിച്ചെത്തി 24 മണിക്കൂര്‍ പൂര്‍ത്തിയാകും മുമ്പ് അലോക് വര്‍മയെ സി.ബി.ഐ സ്ഥാനത്തുനിന്ന് വീണ്ടും മാറ്റിയ കേന്ദ്രത്തിന്റെ നിലപാട് രാജ്യം പരക്കെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കെ മനംനൊന്ത് ആ ഉദ്യോഗസ്ഥന്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു. ഉന്നതങ്ങളിലെ അഴിമതി അന്വേഷിക്കാന്‍ ചുമതലപ്പെട്ട സ്ഥാപനമായ സി.ബി.ഐയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവച്ച കേന്ദ്ര സര്‍ക്കാന്‍ മാപ്പര്‍ഹിക്കാത്ത പാതകമാണ് ചെയ്തതെന്ന് ചരിത്രം രേഖപ്പെടുത്തും. സി.ബി.ഐയുടെ ഭരണപരമായ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനുള്ള തന്നില്‍ നിക്ഷിപ്തമായ കര്‍ത്തവ്യം ചോദ്യം ചെയ്യപ്പെട്ടതിലുള്ള മനോവിഷമമാണ് തന്റെ രാജിക്കു പിന്നിലെന്ന് പറഞ്ഞ അലോക് വര്‍മ കേന്ദ്ര ഇടപെടലിനെ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
അസ്താനയുമായുള്ള അഭിപ്രായഭിന്നതയുടെ പേരില്‍ 1979 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ വര്‍മയെ സി.വി.സി റിപ്പോര്‍ട്ടിലെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ജസ്റ്റിസ് എ.കെ സിക്രി, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരടങ്ങിയ ഉന്നതാധികാര സമിതി പുറത്താക്കിയത്. ഖാര്‍ഗെയുടെ വിയോജിപ്പ് ശബ്ദം വൈരാഗ്യ ബുദ്ധിയോടെയുള്ള നടപടിയെ തടയാന്‍ കഴിയുകയുണ്ടായില്ല. സി.ബി.ഐ അന്വേഷണം നേരിടുന്ന വ്യക്തിയുടെ ആരോപണങ്ങളാണ് തനിക്കെതിരായ ചീഫ് വിജിലന്‍സ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന് ആധാരമെന്നത് പരിശോധിക്കാന്‍ ഉന്നതാധികാരസമിതി തയാറായില്ലായെന്നതും തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരമുണ്ടായില്ല എന്നതും അലോക് വര്‍മയെ രാജി തീരുമാനത്തില്‍ എത്തിച്ചുവെന്നതാണ് സത്യം. ചുരുക്കത്തില്‍ ഇവിടെ സേവന കാലയളവില്‍ ഒരിക്കല്‍ പോലും ആക്ഷേപമുയര്‍ന്നിട്ടില്ലാത്ത ഒരു ഉദ്യോഗസ്ഥനെ പുകച്ചു പുറത്തുചാടിക്കുക എന്ന ലക്ഷ്യത്തില്‍ കവിഞ്ഞ് മറ്റൊന്നുമുണ്ടായില്ല എന്ന വസ്തുത പകല്‍ പോലെ വ്യക്തമായിരിക്കുന്നു.
റാഫേല്‍ അഴിമതിക്കേസില്‍ ഭരണകൂട സ്വാധീനങ്ങള്‍ക്കു വഴങ്ങാതെ മുന്നോട്ടു നീങ്ങാനുള്ള അലോക് വര്‍മയുടെ ശ്രമങ്ങള്‍ക്ക് എന്നെന്നേക്കുമായി തടയിടാനുള്ള കൊണ്ടുപിടിച്ച ആലോചനകള്‍ക്കിടെയാണ് അലോക് വര്‍മയും അസ്താനയും തമ്മിലുള്ള പോര് മോദിയെ സംബന്ധിച്ചിടത്തോളം പിടിവള്ളിയായി ലഭിച്ചത്. ഇതേതുര്‍ന്നാണ് അസ്താനയ്‌ക്കെതിരേ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്ത വേളയില്‍ കേന്ദ്ര സര്‍ക്കാര്‍ പാതിരാനടപടി കൈക്കൊണ്ട് സി.ബി.ഐക്കുള്ളില്‍ വിവാദത്തിന് വഴിമരുന്നിട്ടത്. അസ്താനയ്‌ക്കെതിരേ വ്യക്തമായ തെളിവുകളുണ്ടെന്ന അലോക് വര്‍മയുടെ വാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പതിവില്ലാത്ത തരത്തിലുള്ള തീരുമാനവും നടപടിയും തിടുക്കപ്പെട്ട് പാതിരാത്രിയോടെ കൈക്കൊള്ളുകയാണുണ്ടായത്.
ഇതേതുടര്‍ന്ന് അലോക് വര്‍മ പരമോന്നത കോടതിയെ സമീപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ സുപ്രിംകോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍, അലോക് വര്‍മയെ പുറത്താക്കിയ നടപടി റദ്ദാക്കിയ സുപ്രിംകോടതിയുടെ കഴിഞ്ഞ ദിവസത്തെ വിധി ഏറെ ശ്രദ്ധ നേടി. വര്‍മയ്ക്കു സര്‍വിസില്‍ ഏതാനും ദിവസം മാത്രമാണ് ബാക്കിയുള്ളതെന്നു പ്രതിപാദിച്ചുകൊണ്ട് അദ്ദേഹത്തെ തിരിച്ചെടുപ്പിച്ച വിധിയില്‍ ശരിക്കും എങ്ങനെ പുറത്താക്കാമെന്ന വഴി കോടതി കാട്ടിക്കൊടുക്കുകയായിരുന്നുവെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അലോക് വര്‍മയെ പുറത്താക്കിയതിലെ നടപടിക്രമം നിയമാനുസൃതമല്ല എന്ന വിധിയോടെ ഈ കേസില്‍ തീര്‍പ്പു കല്‍പ്പിക്കേണ്ടതായിരുന്നു എന്ന അഭിപ്രായമാണ് നിയമവൃത്തങ്ങളില്‍നിന്നും മറ്റും പരക്കെ ഉയര്‍ന്നിട്ടുള്ളത്.
എന്തായാലും തങ്ങള്‍ക്കു നേരെ ശബ്ദമുയര്‍ത്തുന്നവരെയും പേന ചലിപ്പിക്കുന്നവരെയും എന്നെന്നേക്കുമായി തടയുക എന്ന ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണം സി.ബി.ഐ ആസ്ഥാനത്തും നടപ്പിലാക്കാന്‍ സാധിച്ചുവെന്ന ആഹ്ലാദത്തിലാണിപ്പോള്‍ കേന്ദ്ര ഭരണകൂടം എന്നു മാത്രം മനസിലാക്കുന്നതാണ് ഉചിതം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago