യു.പിയിലേത് ഭരണകൂട വേട്ട: ഷര്‍ജീല്‍ ഉസ്മാനി
കോഴിക്കോട്: യു.പിയില്‍ നടക്കുന്നത് ഭീകരമായ ഭരണകൂട വേട്ടയാണെന്ന് ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ഷര്‍ജീല്‍ ഉസ്മാനി. സി.എ.എക്കെതിരായി അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ നടത്തിയത് നിയമത്തിനെതിരായ പോരാട്ടമായിരുന്നില്ല, നിലനില്‍പ്പിന്റെയും ആത്മാഭിമാനത്തിന്റെയും പോരാട്ടമായിരുന്നു. എന്നാല്‍ ഈ സമരങ്ങളെ യു.പി ഭരണകൂടം ശത്രുതയോടെ നേരിട്ടു. സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കു നേരെ നടന്ന പൊലിസ് വെടിവെപ്പില്‍ 30 ലധികം പേര്‍ കൊല്ലപ്പെട്ടു. ഏഴായിരത്തിലധികം പേര്‍ സംസ്ഥാനത്തുടനീളം അറസ്റ്റിലായി. യാതൊരു പ്രകോപനവുമുണ്ടാകാത്ത പ്രസംഗത്തിന്റെ പേരില്‍ പോലും പലരേയും അറസ്റ്റ് ചെയ്തു. കണ്ടാലറിയുന്ന 12,000ത്തോളം പേര്‍ക്കും തിരിച്ചറിഞ്ഞ 28 പേര്‍ക്കുമെതിരേ കേസെടുത്തു. മിക്കവര്‍ക്കുമെതിരേ രാജ്യദ്രോഹവും യു.എ.പി.എയും അടക്കമാണ് ചുമത്തിയത്. യാതൊരു പ്രകോപനവുമുണ്ടണ്ടാകാത്ത പ്രസംഗത്തിന്റെ പേരില്‍ പോലും ജെ.എന്‍.യു ഗവേഷക വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെയും അറസ്റ്റ് ചെയ്തു. പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ സാധ്യതയുള്ളര്‍ക്കു പോലും ക്രൈംബ്രാഞ്ച് നോട്ടിസ് അയക്കുകയാണെന്നും ഉസ്മാനി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."