കാസര്‍കോടുകാര്‍ക്ക് ഇത്തവണയും ഉപ്പുവെള്ളം കുടിക്കാം
ബോവിക്കാനം: 22 വര്‍ഷം മുമ്പ് ജല അതോറിറ്റി പയസ്വിനി പുഴയിലെ ആലൂര് മുനമ്പില്‍ നിര്‍മാണം ആരംഭിച്ച സ്ഥിരം തടയണ ഇപ്പോഴും പാതിവഴിയില്‍. കാസര്‍കോട് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും വിതരണം ചെയ്യാനുള്ള വെള്ളം ശേഖരിക്കുന്ന ബാവിക്കര ജലസംഭരണിയില്‍ ഉപ്പ് വെള്ളം കയറുന്നത് തടയാന്‍ വേണ്ടിയാണ് പദ്ധതി തുടങ്ങിയത്. തടയണയുടെ നിര്‍മാണം പുനരാരംഭിക്കുന്നതിനെ വേണ്ടി മൂന്ന് മാസം മുമ്പ് മന്ത്രി മാത്യു ടി തോമസിന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ നിര്‍ദേശങ്ങള്‍ ഇനിയും നടപ്പിലായില്ല. ഡിസംബര്‍ 31 നു മുന്‍പു ഡിസൈന്‍ തയാറാക്കി ചെറുകിട ജലസേചന വകുപ്പിനു നല്‍കാനും, ജനുവരി 20 നു മുന്‍പ് എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാനുമായിരുന്നു തീരുമാനം. തുടര്‍ന്ന് ഭരണാനുമതിയും സാങ്കേതികാനുമതിയും നല്കി മാര്‍ച്ചില്‍ ടെന്‍ണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഏപ്രിലോടെ നിര്‍മാണം ആരംഭിക്കുമെന്നും ഉറപ്പ് നല്കി. എന്നാല്‍ എസ്റ്റിമേറ്റ് സമര്പിക്കാന് നല്കിയ തിയതി കഴിഞ്ഞിട്ടും ഡിസൈന്‍ പൂര്‍ത്തിയായിരുന്നില്ല. പുനര്‍നിര്‍മാണത്തിന്റെ തുടക്കത്തിലെ യുള്ള കാലതാമസം കാരണം ഏപ്രിലില്‍ തുടങ്ങാനുദേശിച്ച പണി വൈകുമെന്ന് ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."