പുല്ലൂര്‍ പെരിയയില്‍ ജല വിതരണം നിലച്ചു
പുല്ലൂര്‍: പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ ജല വിതരണം ഭാഗികമായി തുടങ്ങിയിരുന്നെങ്കിലും വേനല്‍ കൊടുക്കുന്നതിന് മുമ്പ് തന്നെ ജല വിതരണം നിലച്ചു. താനിയാടി പുഴയില്‍ നിന്നും ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിച്ചു വിതരണം നടത്തുന്നതിന് സ്ഥാപിച്ച പൈപ്പുകള്‍ സ്ഥല പരിശോധനയില്‍ വന്ന പാളിച്ചയും, പൈപ് ലൈന്‍ സ്ഥാപിച്ചതിലുള്ള പോരായ്മയും കാരണം ജലം ലക്ഷ്യ സ്ഥാനത്ത് എത്തിപ്പെടാതെ പൈപ് ലൈനില്‍ പാതി വഴിയില്‍ കുടുങ്ങുന്ന അവസ്ഥയാണ് ഉള്ളത്.
22 മണിക്കൂറോളം പമ്പ് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള പൈപ് ലൈനുകളില്‍ വെള്ളം പൂര്‍ണ്ണമായും എത്തുകയുള്ളൂ. എന്നാല്‍ പമ്പ് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചതിന്റെ വൈദ്യുത ബില്‍ അടക്കാതെ വന്നതോടെ കെ.എസ്.ഇ.ബി നാട്ടുകാരുടെ വെള്ളം കുടി മുട്ടിച്ചു.
എന്നാല്‍ ഭാഗികമായെങ്കിലും ജല വിതരണം നടത്തിയിരുന്ന പ്രദേശങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യാനുള്ള നടപടികള്‍ ജലനിധി വകുപ്പും, ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരും സ്വീകരിക്കാത്തത് ഈ ജല വിതരണത്തെ പാടെ നിശ്ചലമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."