HOME
DETAILS
MAL
പുതിയ റോഡിന്റെ ടാറിങ് തകര്‍ന്നതായി പരാതി
backup
June 13 2016 | 18:06 PM
പെരുമ്പാവൂര്‍: മൂന്നു മാസം മുമ്പ് പണിത റോഡിന്റെ ടാറിങ് തകര്‍ന്നാതായി പരാതി.
വെങ്ങോല പഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡിലെ പുളിഞ്ചുവട് കവലയില്‍ നിന്നും കൊള്ളിമുകള്‍ പ്രദേശത്തേക്ക് പോകുന്ന റോഡ് കഴിഞ്ഞ മാര്‍ച്ചിലാണ് ടാറിങ് നടത്തിയത്.
മഴ തുടങ്ങുന്നതിന് മുമ്പു തന്നെ ടാറിങിന്റെ അടിയിലുള്ള മണ്ണ് ദൃശ്യമായിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. പഞ്ചായത്ത് അധികൃതര്‍ ഓവര്‍സിയര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും കരകാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ പരിണിത ഫലമാണ് റോഡ് തകര്‍ച്ചക്കു കാരണമെന്ന് ആക്ഷേപമുണ്ട്.
റോഡു പണിയില്‍ നടന്നിരിക്കുന്ന കൃത്രിമങ്ങള്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വകുപ്പു മന്ത്രിക്ക് പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."