യു.എസ് അനാവശ്യ ഭീതി പരത്തുന്നു: ചൈന
ബെയ്ജിങ്: രാജ്യത്ത് കൊറോണ വൈറസ് പടരുന്നതുമായി ബന്ധപ്പെട്ട് യു.എസ് അനാവശ്യ ഭീതി പരത്തുന്നുവെന്ന് ചൈന. അടിയന്തര സഹായം നല്‍കുന്നതിന് പകരം പരിഭ്രാന്തി പരത്തുകയാണ് അമേരിക്ക ചെയ്യുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ചൈനീസ് യാത്രക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ആദ്യ രാജ്യമാണ് അമേരിക്ക. രണ്ടാഴ്ചയ്ക്കിടയില്‍ ചൈന സന്ദര്‍ശിച്ച എല്ലാ വിദേശയാത്രക്കാര്ക്കും അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ഭയം വര്‍ധിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നും മന്ത്രാലയം ആരോപിച്ചു.
അതിനിടെ ചൈനയില്‍ നിന്നു കൂടുതല്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ പദ്ധതിയുള്ളതായി യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ അറിയിച്ചു. വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി ജി7 രാജ്യങ്ങളുടെ ആരോഗ്യമന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ചതായി ഇറ്റാലിയന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."