നാഗ്പുരില്‍ 'ദൃശ്യം' മോഡല്‍ കൊല: മൂന്നുപേര്‍ അറസ്റ്റില്‍
ഭാര്യയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതിനാണ് കൊല നടത്തിയത്
നാഗ്പുര്‍: ഭാര്യയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്തതിന് ഗൃഹനാഥനെ തലക്കടിച്ച് കൊന്ന് കുഴിച്ചു മൂടിയ കേസില്‍ പൊലിസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. നാഗ്പുരിലെ ഹാല്‍ദിരം കമ്പനിയിലെ ജീവനക്കാരനായിരുന്ന അമര്‍സിങ്ങിനെയാണ് കപ്‌സി പ്രദേശത്ത് ഹോട്ടല്‍ നടത്തുന്ന പങ്കജ് ദിലിപ് ഗിരംകര്‍ എന്നയാള്‍ തലക്കടിച്ചു കൊന്നത്. കുറ്റം മറയ്ക്കാന്‍ തുടര്‍ന്ന് മൃതദേഹം ഹോട്ടലിന് പിറക് വശം കുഴിച്ചു മൂടുകയും ചെയ്തു.
തന്റെ ഭാര്യയുമായി ബന്ധം പുലര്‍ത്തുന്നതിനെ ചൊല്ലി പങ്കജുമായി അമര്‍ സിങ് നിരന്തരം വഴക്കിട്ടിരുന്നു. ശല്യം സഹിക്കവയ്യാതെ അദ്ദേഹം ഡിസംബര്‍ 28ന് കുടുംബസമേതം തൊട്ടടുത്ത വാര്‍ഡ ജില്ലയിലേക്ക് താമസവും മാറ്റി. എന്നിട്ടും ബന്ധം തുടര്‍ന്നതോടെ അമര്‍സിങ് ഹോട്ടലിലെത്തി പങ്കജുമായി വഴക്കിട്ടു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വഴക്കിനിടയില്‍ പങ്കജ് ഹാമറെടുത്ത് അമര്‍സിങിനെ തലക്കടിക്കുകയായിരുന്നു. തളര്‍ന്നു വീണ അമര്‍സിങ് സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു.
കൊലപാതകം മറയ്ക്കാന്‍ പങ്കജ് ഹോട്ടലിന് പിറകു വശം 10 അടി ആഴത്തില്‍ കുഴിച്ച കുഴിയില്‍ അമര്‍സിങിനെ അദ്ദേഹം സഞ്ചരിച്ച ബൈക്കിനോടൊപ്പം കുഴിച്ചിട്ടു. മൊബൈല്‍ ഫോണ്‍ രാജസ്ഥാനിലേക്കു പോവുകയായിരുന്ന ട്രക്കില്‍ നിക്ഷേപിക്കുകയും ചെയ്തു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അമര്‍സിങിനെ കാണാതായതോടെ കുടുംബം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിയുന്നത്.
കൊല നടത്തിയത് പങ്കജാ ണെന്നു മനസ്സിലാക്കിയ പൊലിസ് അന്വേഷണത്തിനിടയില്‍ വേഷം മാറി അയാളുടെ കടയിലെത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പങ്കജിനെ പൊലിസ് അറസ്റ്റ് ചെയ്തത്. ഹോട്ടല്‍ തൊഴിലാളികളാണ് കേസിലെ മറ്റു പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."