മൂന്നു കമ്പനികളുടെ 70 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
ഐ.പി.എല്‍ ക്രിക്കറ്റ് ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമസ്ഥരാണ് നൈറ്റ് റൈഡേഴ്സ് സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ്
ന്യൂഡല്‍ഹി: വിവാദമായ റോസ്വാലി ചിട്ടി തട്ടിപ്പ് കേസില്‍ നൈറ്റ് റൈഡേഴ്സ് സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റേതടക്കം മൂന്നു കമ്പനികളുടെ 70 കോടിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയരക്റ്ററേറ്റ് കണ്ടുകെട്ടി. ഐ.പി.എല്‍ ക്രിക്കറ്റ് ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമസ്ഥരാണ് നൈറ്റ് റൈഡേഴ്സ് സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ്.
നടന് ഷാരൂഖ് ഖാന്, ഭാര്യ ഗൗരി ഖാന്, ജൂഹി ചൗളയുടെ ഭര്‍ത്താവ് ജയ് മേത്ത എന്നിവര്‍ ഈ കമ്പനിയില്‍ ഡയരക്ടര്‍മാരാണ്.
2002ല്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഈ കമ്പനികളുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് പിടിച്ചെടുത്തിരുന്നു.
മള്‍ട്ടിപ്പിള്‍ റിസോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ്, സെന്റ് സേവ്യേഴ്സ് കോളേഡ് കൊല്‍ക്കത്ത എന്നിവയാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയ മറ്റു രണ്ടു സ്ഥാപനങ്ങള്‍. ഈ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടും കണ്ടുകെട്ടിയിട്ടുണ്ട്. ഇവയില്‍ 16.20 കോടി രൂപയുടെ നിക്ഷേപങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."