'നിങ്ങള്‍ ജനതയെ വഞ്ചിച്ചു, രാജ്യത്തെ നശിപ്പിച്ചു'- പാര്‍ലമെന്റില്‍ തീപ്പൊരിയായി വീണ്ടും മഹുവ മൊയിത്ര
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയിത്ര. സി.എ.എയും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ സംസാരം. ബി.ജെ.പി രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്നും അവര്‍ കുറ്റപ്പെടുത്തി.
'നിങ്ങള്‍ ജനങ്ങളെ വഞ്ചിച്ചു. സാമ്പത്തികവ്യവസ്ഥയും ജനാധിപത്യവും ഒന്നാമതാണെന്ന നിങ്ങളുടെ വാഗ്ദാനം നിങ്ങള്‍ തെറ്റിച്ചു. തൊഴിലന്വേഷിക്കുന്ന പുതിയ വോട്ടറെ നിങ്ങള്‍ പറ്റിച്ചു. വിഢിത്ത തീരുമാനമായ നോട്ടു നിരോധനം വഴി രാജ്യത്തെ ചെറുകിട കച്ചവടക്കാരെ വഞ്ചിച്ചു. പ്രതിമ നിര്‍മിക്കാനായി സ്ഥലം പിടിച്ചെടുത്ത് ഗുജറാത്തിലെ ആയിരക്കണക്കിന് ഗോത്രവര്‍ഗക്കാരെ ചതിച്ചു. ഇപ്പോഴിതാ നിങ്ങള്‍ക്ക് വോട്ടു നല്കി അധികാരത്തിലേറ്റിയ ജനതയോട് പൗരത്വത്തിന് തെളിവ് ചോദിക്കുന്നു'- അവര്‍ പറഞ്ഞു.
സര്‍ക്കാറെന്ന നിലക്ക് നിങ്ങള്‍ക്ക് മനുഷ്യത്വം പോലും നഷ്ടമായെന്നും അവര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."