പത്മശ്രീ നല്‍കിയത് പാകിസ്താനിക്ക്, സര്‍ക്കാര്‍ തോന്നുന്നപോലെ ആളുകളെ രാജ്യദ്രോഹികളാക്കുകയാണെന്നും സ്വര
ഇന്‍ഡോര്‍: വിവാദ പൗരത്വ ഭേദഗതി നിയമം പാസാക്കിയതിലൂടെ രാജ്യത്തെ മതേതര ഭരണഘടനയെ കേന്ദ്ര സര്‍ക്കാര്‍ വഞ്ചിച്ചതായി നടി സ്വര ഭാസ്‌കര്‍. പാക് വംശജനായ ഗായകന്‍ അദ്‌നാന്‍ സമിക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരങ്ങളിലൊന്നായ പത്മശ്രീ നല്‍കിയ ബി.ജെ.പിയുടെ പാക് പ്രേമത്തെ അവര്‍ പരിഹസിച്ചു.
അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനും നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്യാനുമുള്ള നിയമങ്ങള്‍ ഇന്ത്യയില്‍ നേരത്തേ തന്നെയുണ്ട്. നിങ്ങള്‍ അദ്‌നാന്‍ സമിക്ക് പൗരത്വം നല്‍കി. ഇപ്പോഴദ്ദേഹത്തെ പദ്മശ്രീക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. അങ്ങനെയെങ്കില്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ ന്യായീകരണവും ആവശ്യവും എന്താണ്- അവര്‍ ചോദിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സി.എ.എക്കെതിരേ സംഘടിപ്പിച്ച ഭരണഘടനയെ സംരക്ഷിക്കൂ രാജ്യത്തെ രക്ഷിക്കൂ റാലിയെ അഭിസംബോധന ചെയ്യവെയാണ് സ്വര ഭാസ്‌കര്‍ ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചത്.
ലണ്ടനില്‍ ജനിച്ച പാക് വംശജനായ അദ്‌നാന്‍ സമി 2015ലാണ് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചത്. 2016ല്‍ പൗരത്വം അനുവദിക്കുകയും ചെയ്തു. കഴിഞ്ഞമാസം പത്മശ്രീ പുരസ്‌കാരത്തിനു തെരഞ്ഞെടുക്കപ്പെട്ടവരില്‍ സമിയുമുണ്ട്.
ഒരുഭാഗത്ത് നിങ്ങള്‍ സി. എ. എ വിരുദ്ധ സമരക്കാരെ മര്‍ദിക്കുന്നു. കേസെടുക്കുന്നു, കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിക്കുന്നു. മറുഭാഗത്ത് ഒരു പാകിസ്താനിക്ക് പത്മശ്രീ നല്‍കുകയും ചെയ്യുന്നു. സര്‍ക്കാര്‍ തോന്നുന്നപോലെ ആളുകളെ രാജ്യദ്രോഹികളാക്കുകയാണെന്നും സ്വര പറഞ്ഞു.
സി.എ.എയെയും എന്‍.ആര്‍.സിയെയും പിന്തുണയ്ക്കുന്നവര്‍ നുഴഞ്ഞുകയറ്റക്കാരെ ശ്രദ്ധിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ ഞങ്ങളൊന്നും ഈ നുഴഞ്ഞുകയറ്റക്കാരെ കാണുന്നില്ലല്ലോ. അവര്‍ ഭരിക്കുന്ന പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും മനസ്സിലാണ് നുഴഞ്ഞുകയറിയിരിക്കുന്നത്. ഈ സര്‍ക്കാരിന് പാകിസ്താനോട് പ്രണയമുണ്ടെന്നാണ് തോന്നുന്നത്. നാഗ്പൂരിലിരുന്ന് ഇവര്‍ വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണ്- ആര്‍.എസ്.എസിനെ പേരെടുത്തു പറയാതെ സ്വര വ്യക്തമാക്കി.
ചില തൊഴിലാളികള്‍ റൊട്ടിക്കു പകരം അവില്‍ ഭക്ഷിക്കുന്നതു കണ്ട് ഇന്‍ഡോറില്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുണ്ടെന്നു പറഞ്ഞ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയെയും സ്വര ഭാസ്‌കര്‍ പരിഹസിച്ചു. അവില്‍ ബംഗ്ലാദേശി ഭക്ഷണമാണെങ്കില്‍ ഇവിടെ അവില്‍ തിന്ന് വളര്‍ന്നവരും ഇന്ത്യന്‍ പൗരത്വ രേഖകള്‍ കാണിക്കേണ്ടിവരുമെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."