വാട്സ് ആപ്പിന്റെ ബിസ്നസ് രംഗം പരിഷ്കരിക്കാനൊരുങ്ങുന്നു
ഇന്ത്യയിലെയും ബ്രസീലിലെയും ഏറ്റവും വലിയ മെസേജിങ് ആപ്പായ വാട്സ്ആപ്പ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്ഷന്‍ ഇന്ത്യന്‍ ഐ.ടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ വിപണിയില്‍ വാട്സാപ്പിന്റെ ബിസ്നസ് രംഗത്ത് നടത്താന്‍ കഴിയുന്ന പരിഷ്കാരങ്ങളെപ്പറ്റി ചര്‍ച്ച നടത്തി. 200 ദശലക്ഷത്തോളം ഉപഭോക്താക്കളാണ് ഇന്ത്യയില്‍ വാട്സാപ്പിനുള്ളത്.
കഴിഞ്ഞ വര്‍ഷം വാട്സാപ്പ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിക്കൊണ്ടിരുന്ന ഒരു യു.എസ് ഡോളര്‍ നിര്‍ത്തലാക്കിയിരുന്നു. പരിഷ്കരിച്ച പുതിയ വേര്‍ഷനില്‍ ഫേവറൈറ്റ് ഒഴിവാക്കി പകരം സ്റ്റാറ്റസ് എന്ന പുതിയ ഓപ്ഷനാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂര്‍ മാത്രം കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് കാണാനാകുന്ന വിധത്തിലാണ് ഫെയ്സ്ബുക്കിലെ ന്യൂസ്ഫീഡിന് സമാനമായ രൂപത്തില്‍ പുതിയ സ്റ്റാറ്റസ് ഓപ്ഷന് സംവിധാനിച്ചിരിക്കുന്നത്. പരസ്യ വരുമാനം ലക്ഷ്യമിടുന്ന കമ്പനി പ്രൈവസി പോളിസിയില്‍ മാറ്റം വരുത്താതെ നവീകരണത്തിനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."