പൊക്കാളി കൃഷി വികസനം: ശില്‍പ്പശാല 18ന്
കൊച്ചി: സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ജലകൃഷി വികസന ഏജന്‍സ് (അഡാക്) മുഖേന ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നടത്തുന്ന സംയോജിത മത്സ്യനെല്‍കൃഷി പദ്ധതിക്ക് 25 കോടിരൂപയുടെ കേന്ദ്രസഹായം.
2015 - 19 കാലഘട്ടത്തിലായി 600 ഹെക്ടര്‍ സ്ഥലത്ത് കൈപ്പാട്‌പൊക്കാളി നിലങ്ങളിലാണു പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് കര്‍ഷകരുടെയും മറ്റു തല്‍പ്പരകക്ഷികളുടെയും ഒരു ഏകദിനശില്‍പ്പശാല ഈമാസം 18ന് ഹൈക്കോടതിക്കു സമീപത്തെ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രത്തില്‍ നടത്തും. ആഗോളതാപനം കാലാവസ്ഥ വ്യതിയാനത്തിനു കാരണമാകുകയും ഇതുമൂലം സമുദ്രജലനിരപ്പ് ഉയരുകയും ചെയ്യുന്നുവെന്നാണു പഠനങ്ങള്‍.
ഈ സാഹചര്യത്തില്‍ തീരദേശ തണ്ണീര്‍തടങ്ങളായ പൊക്കാളുകൈപ്പാട് നിലങ്ങളെ ഈ വിപത്തില്‍ നിന്ന് സംരക്ഷിക്കാന്‍ അവയുടെ ബണ്ടുകള്‍ ഉയര്‍ത്തി ബലപ്പെടുത്തി കണ്ടല്‍ചെടികള്‍ പിടിപ്പിച്ച് സുരക്ഷിതമായ തൂമ്പുകള്‍ സ്ഥാപിച്ച് ഒരു നെല്ലും മീനും മാതൃകയില്‍ മത്സ്യനെല്‍കൃഷി നടത്തി കര്‍ഷകര്‍ക്കും സമൂഹത്തിനും ഗുണമാകും വിധം പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."