പരുക്ക്; രോഹിത് ശര്‍മ ഏകദിന ടീമില്‍നിന്ന് പുറത്ത്
ബേ ഓവല്‍: നാളെ ന്യൂസിലന്‍ഡിനെതിരേ തുടങ്ങാനിരിക്കുന്ന ഏകദിന പരമ്പരയില്‍ നിന്ന് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്ത്. ടി20 മത്സരത്തിനിടെ കാഫ് മസിലിന് പരുക്കേറ്റതാണ് രോഹിത്തിന് വിനയായത്. തുടര്‍ന്ന് നടക്കുന്ന ടെസ്റ്റ് മത്സരത്തിലും രോഹിതിനെ ഉള്‍പ്പെടുത്തിയിട്ടില്ല. രോഹിത് ഉടന്‍ തന്നെ ന്യൂസിലന്‍ഡില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുമെന്ന് ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിച്ചു.
അഞ്ചാമത്തെയും അവസാനത്തെയും ടി20 മല്‍സരത്തിനിടെ ബാറ്റ് ചെയ്യവെയാണ് രോഹിത്തിന്റെ ഇടതു കാല്‍പ്പേശിക്കു പരിക്കേറ്റത്. തുടര്‍ന്നു വ്യക്തിഗത സ്‌കോര്‍ 60ല്‍ നില്‍ക്കെ അദ്ദേഹത്തിനു മല്‍സരത്തില്‍ നിന്നു പിന്‍മാറേ@ണ്ടി വരികയും ചെയ്തിരുന്നു. വിരാട് കോഹ്‌ലിക്കു അഞ്ചാം ടി20യില്‍ ഇന്ത്യ വിശ്രമ നല്‍കിയതിനാല്‍ ടീമിനെ നയിച്ചത് ഹിറ്റ്മാനായിരുന്നു. പിന്നീട് ന്യൂസിലാന്‍ഡ് ഇന്നിങ്‌സില്‍ രോഹിത് ഫീല്‍ഡിങിലും ഇറങ്ങിയിരുന്നില്ല.
പകരം ലോകേഷ് രാഹുലായിരുന്നു ഇന്ത്യയെ നയിച്ചത്. രോഹിതന് പകരം മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരെ ഏകദിന ടെസ്റ്റ് ടീമുകളില്‍ രോഹിത് പകരം ഉള്‍പ്പെടുത്തേയക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തമി പ്രഖ്യാപനം വന്നിട്ടില്ല. എം.എസ്.കെ പ്രസാദും ജയ്ഷായുടെയും അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ. രോഹിത്ത് കൂടി പിന്‍മാറുന്നതോടെ ര@ണ്ടു ഓപ്പണര്‍മാരെയും ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കു നഷ്ടമാവും.
നിശ്ചിത ഓവര്‍ ടീമിലെ മറ്റൊരു ഓപ്പണറായ ശിഖര്‍ ധവാന് പരുക്കു കാരണം നേരത്തേ തന്നെ ന്യൂസിലാന്‍ഡ് പര്യടനം നഷ്ടമായിരുന്നു.
പകരം ടി20യില്‍ മലയാളി താരം സഞ്ജു സാംസണിനെയും ഏകദിനത്തില്‍ യുവ താരം പൃഥ്വി ഷായെയും ഇന്ത്യ ടീമിലുള്‍പ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."